scorecardresearch

ഉരുളക്കിഴങ്ങ് മാത്രം മതി, കടയിൽ കിട്ടുന്നതിലും രുചിയിൽ പലഹാരം റെഡി

അടുക്കളയിൽ കുറച്ച് ഉരുളക്കിഴങ്ങുണ്ടോ? എങ്കിൽ ഇനി വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ക്രസ്പിയായ ഒരു പലഹാരം വറുത്തെടുക്കാം

അടുക്കളയിൽ കുറച്ച് ഉരുളക്കിഴങ്ങുണ്ടോ? എങ്കിൽ ഇനി വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ക്രസ്പിയായ ഒരു പലഹാരം വറുത്തെടുക്കാം

author-image
WebDesk
New Update
Potato Ball Fry

ഉരുളക്കിഴങ്ങ് ഫ്രൈ

നാല് മണി പലഹാരങ്ങൾ മലയാളികളുടെ ശീലമാണ്. ചൂട് ചായയും ഒപ്പം കഴിക്കാൻ പരിപ്പ് വട അല്ലെങ്കിൽ ഉഴുന്നു വട, കേൾക്കുമ്പോൾ തന്നെ കൊതിച്ചു പോകും. എന്നാലിന്ന് അതൊന്നും കിട്ടിയില്ലേ?. വിഷമിക്കേണ്ട അടുക്കളയിൽ സുലഭമായ ഉരുളക്കിഴങ്ങ് ആവശ്യത്തിന് എടുത്തോളൂ കിടിലൻ രുചിയിൽ ഒരു സിംപിൾ സ്നാക്ക് തയ്യാറാക്കാം. അയ്നിയ അബ്ദുള്ള തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ഉരുളക്കിഴങ്ങ്

  • വറ്റൽമുളക്
  • ഉപ്പ്
  • ഒറിഗാനോ
  • കുരുമുളകുപൊടി
  • കോൺഫ്ലോർ
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആവശ്യത്തിന് ഉരുളക്കിഴങ്ങ് ആവിയിൽ വേവിക്കുക.
  • ചൂടാറിയതിനു ശേഷം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
  •  എരിവിനനുസരിച്ച് വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, ഒറിഗാനോ, കുരുമുളകുപൊടി, കോൺഫ്ലോർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
  • കൈയ്യിൽ അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്ന് അൽപ്പം വീതം ഉരുട്ടിയെടുക്കുക.
  • അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി ഉരുളകൾ ചേർത്ത് വറുക്കുക.
  • ശേഷം ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.

Read More

Advertisment
Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: