/indian-express-malayalam/media/media_files/2ikLYF7OrdvGnd48bsvg.jpeg)
കല്ലുമ്മക്കായ ഫ്രൈ
നാട്ടിൻ പുറങ്ങളിൽ പറഞ്ഞു കേൾക്കാറുള്ള ഞവുണിക്ക അല്ലെങ്കിൽ കടുക്ക നിങ്ങൾ എപ്പോഴെങ്കിലും വറുത്ത് കഴിച്ചിട്ടുണ്ടോ? പൊതുവെ മലബാർ മേഖലയിലാണ് ഇത് പ്രചാരത്തിലുള്ളത്. കക്കയുടെ വർഗത്തിൽപ്പെടുന്ന കട്ടി പുറംതോടുള്ള മത്സ്യമാണ് കല്ലുമ്മക്കായ എന്ന ഞവുണിക്ക. മലബാർ തീരത്താണ് അധികമായി ഇതു കണ്ടുവരുന്നത്. എന്നാൽ ഇന്ന് ഒട്ടുമിക്ക തീരപ്രദേശങ്ങളിലും കല്ലുമ്മക്കായ കൃഷി വ്യാപകമാണ്. ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം.
കല്ലുമ്മക്കായ വൃത്തിയാക്കുന്നതിനാണ് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നത്. തോടോടു കൂടിയ കല്ലുമ്മക്കായ ആണെങ്കിൽ വൃത്തിയായി കഴുകിയതിനു ശേഷം ആവിയിൽ വേവിച്ചെടുത്താൽ മതിയാകും. കട്ടിയുള്ള തോട് സ്വഭാവികമായി അടർന്നു പോകും. ശേഷം വിരലുകളുടെ ഇടയ്ക്ക വച്ച് ചെറുതായി അമർത്തി വൃത്തിയാക്കിയെടുക്കാം. കടകളിൽ വൃത്തിയാക്കി പായ്ക്ക് ചെയ്തവയും ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. ഈ കല്ലുമ്മക്കായ ഉപയോഗിച്ച വളരെ സിംപിളായി എന്നാൽ രുചികരമായ ഫ്രൈ തയ്യാറാക്കാം. ലെജ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- കല്ലുമ്മക്കായ
- കാശ്മീരിമുളകുപൊടി
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- ചുവന്നുള്ളി
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- കല്ലുമ്മക്കായ തോടോടു കൂടിയത് ആവിയിൽ വച്ച് വേവിക്കുക.
- ചൂടാറിയതിനു ശേഷം തോട് കളഞ്ഞ് വൃത്തിയാക്കിയെടുക്കാം.
- അതിലേക്ക് അൽപ്പം കാശ്മീരിമുളകുപൊടിയും, എരിവിവനനുസരിച്ച് സാദാ മുളകുപൊടിയും ചേർക്കാം.
- അൽപ്പം മഞ്ഞൾപ്പൊടി, ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- മസാല പുരട്ടിയ കല്ലുമ്മക്കായ അൽപ്പ സമയം മാറ്റി വയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
- അതിലേക്ക് കല്ലുമ്മക്കായ ചേർത്ത് വറുക്കുക. ചൂട് ചോറിനൊപ്പം കഴിച്ചു നോക്കൂ.
Read More
- മാവ് കുഴക്കേണ്ട പരത്തേണ്ട, ഇതാ ഒരു സിംപിൾ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി
- നിറത്തിൽ മാത്രമല്ല രുചിയിലും കാര്യമുണ്ട്, ബീറ്റ്റൂട്ട് തൈര് സാദം തയ്യാറാക്കി നോക്കൂ
- കൊതിപ്പിക്കും രുചിയിൽ കൂവ പായസം, ഇതാണ് റെസിപ്പി
- മധുര വട കഴിച്ചിട്ടുണ്ടോ? ഏത്തപ്പഴം മാത്രം മതി
- വഴുതനങ്ങ ഇനി വെറുതെ കളയേണ്ട ക്രിസ്പിയായി ഫ്രൈ ചെയ്തെടുക്കൂ
- ഓട്സ് ഉണ്ടെങ്കിൽ ഹെൽത്തി ഇൻസ്റ്റൻ്റ് ദോശ റെഡി
- എണ്ണ ഇല്ലാതെ ചിക്കൻ കറി തയ്യാറാക്കാൻ സാധിക്കുമോ? ഈ റെസിപ്പി ട്രൈ ചെയ്യൂ
- നേന്ത്രപ്പഴം കൂടുതൽ പഴുത്ത് പോയോ? എങ്കിൽ ഇങ്ങനെ വറുത്ത് കഴിച്ചു നോക്കൂ
- കിടിലൻ രുചിയിൽ ധാബ സ്റ്റൈൽ ചിക്കൻ കറി
- തേങ്ങ അരച്ച നാടൻ ചെമ്മീൻ കറിയും ചോറും, ട്രൈ ചെയ്തു നോക്കൂ
- പുഴുങ്ങിയ മുട്ടകൊണ്ട് ഹെൽത്തി മയോണൈസ്, ഒന്നു ട്രൈ ചെയ്ത് നോക്കൂ
- വെള്ള കാന്താരി കൊണ്ട് ഒരുഗ്രൻ കറി, ചോറുണ്ണാൻ ഇനി ഇത് മതി
- കണ്ണൂർ സീറപ്പം കഴിച്ചിട്ടുണ്ടോ? തേൻ തുള്ളി മധുരാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us