New Update
/indian-express-malayalam/media/media_files/i9l1yPV9rmf8iq1Jk8Hu.jpeg)
തക്കാളി മോര് കറി
ചൂട് ചോറിനൊപ്പം മോര് കറിയും, ആലോചിച്ചാൽ തന്നെ കൊതി തോന്നുന്ന കോമ്പിനേഷനാണ്. കേരളീയരുടെ തനത് നാടൻ ഊണ് വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണിത്. പുളിയും മധുരവും ചേർന്ന ഈ കറി സദ്യകളിൽ ഒഴിച്ചു കൂടാനാകാത്തതാണ്. എന്നാൽ മോര് കറിക്ക് പ്രാദേശികമായി വ്യത്യാസം ഉണ്ടെന്ന് അറിയാമോ?. അതിൽ തന്നെ തക്കാളി മോര് കറി ഉറപ്പായും പരീക്ഷിച്ചു നോക്കേണ്ടതാണ്. ഇതുണ്ടെങ്കിൽ ഊണ് കാലിയാകുന്ന വഴിയറിയില്ല.
Advertisment
ചേരുവകൾ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- ചുവന്നുള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ജീരകപ്പൊടി
- ഉപ്പ്
- തക്കാളി
- തൈര്
- ഉലുവപ്പൊടി
- കായപ്പൊടി
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
- അതിലേക്ക് അൽപ്പം കടുകും, ഉലുവയും ചേർത്ത് പൊട്ടിക്കുക.
- ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക.
- ഉള്ളിയുടെ നിറം മാറി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്തിളക്കുക.
- കുറഞ്ഞ തീയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് മുളകുപൊടിയും, ജീരകപ്പൊടിയും, ചേർത്തിളക്കി യോജിപ്പിക്കുക.
- ചെറിയ കഷ്ണങ്ങളായി അരിഞ്ഞ തക്കാളി ഇതിൽ ചേർത്ത് വഴറ്റുക.
- ഉടച്ചെടുത്ത തൈര് ചേർത്തിളക്കി യോജിപ്പിക്കുക.
- ചെറുതായി തിളച്ചു വരുമ്പോൾ അടുപ്പണച്ച് അൽപ്പം ഉലുവ പൊടിച്ചതും, കായപ്പൊടിയും ചേർത്തിളക്കാം. ശേഷം ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More
- അഞ്ച് മിനിറ്റ് മതി ഇളനീർ ഹൽവ റെഡി
- ഹമൂസ് ഇതിലും ക്രീമിയായി തയ്യാറാക്കാൻ സാധിക്കുമോ?
- ചെറുനാരങ്ങ അച്ചാർ ഇനി കയ്പ്പില്ലാതെ തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- ചൂട് മസാല നീർദോശ തയ്യാറാക്കാം, അഞ്ച് മിനിറ്റ് മതി
- തക്കാളി ചമ്മന്തി തയ്യാറാക്കാൻ ഇത്ര എളുപ്പമോ?
- ഉരുളക്കിഴങ്ങ് മാത്രം മതി, കടയിൽ കിട്ടുന്നതിലും രുചിയിൽ പലഹാരം റെഡി
- കല്ലുമ്മക്കായ കൊതിപ്പിക്കും രുചിയിൽ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ
- മാവ് കുഴക്കേണ്ട പരത്തേണ്ട, ഇതാ ഒരു സിംപിൾ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി
- നിറത്തിൽ മാത്രമല്ല രുചിയിലും കാര്യമുണ്ട്, ബീറ്റ്റൂട്ട് തൈര് സാദം തയ്യാറാക്കി നോക്കൂ
- കൊതിപ്പിക്കും രുചിയിൽ കൂവ പായസം, ഇതാണ് റെസിപ്പി
- മധുര വട കഴിച്ചിട്ടുണ്ടോ? ഏത്തപ്പഴം മാത്രം മതി
- വഴുതനങ്ങ ഇനി വെറുതെ കളയേണ്ട ക്രിസ്പിയായി ഫ്രൈ ചെയ്തെടുക്കൂ
- ഓട്സ് ഉണ്ടെങ്കിൽ ഹെൽത്തി ഇൻസ്റ്റൻ്റ് ദോശ റെഡി
- എണ്ണ ഇല്ലാതെ ചിക്കൻ കറി തയ്യാറാക്കാൻ സാധിക്കുമോ? ഈ റെസിപ്പി ട്രൈ ചെയ്യൂ
- നേന്ത്രപ്പഴം കൂടുതൽ പഴുത്ത് പോയോ? എങ്കിൽ ഇങ്ങനെ വറുത്ത് കഴിച്ചു നോക്കൂ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us