New Update
/indian-express-malayalam/media/media_files/dKAbKum05LMRAwGneI0j.jpeg)
നത്തോലി തോരൻ
വലിപ്പത്തിൽ ചെറുതാണെങ്കിലും ഗുണത്തിലും രുചിയിലും നത്തോലിയെ വെല്ലാൻ മറ്റൊരു മീനില്ല. വൃത്തിയാക്കാൻ പ്രയാസമാണെന്നത് ഒഴിച്ചാൽ നത്തോലിയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. ഫ്രൈ ചെയ്യാനും തോരൻ തയ്യാറാക്കാനുമാണ് സാധാരണ ഈ മീൻ ഉപോഗിക്കാറുള്ളത്. അതിൽ മീൻ തോരൻ അഥവ മീൻ പീരയുടെ രുചി അസാധ്യമാണ്. വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാവുന്ന ഉച്ചയൂണ് വിഭവമാണിത്. വിസ്മയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മീൻ തോരൻ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- തേങ്ങ
- കറിവേപ്പില
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- ചുവന്നുള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- പുളി
- നത്തോലി
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- തേങ്ങ ചിരകിയതിലേക്ക് എരിവിനനുസരിച്ച് പച്ചമുളക് ചേർത്ത് അരച്ചെടുക്കുക.
- ഒരു പാത്രത്തിലേക്ക് അരച്ച തേങ്ങ ചേർക്കുക.
- അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് പച്ചമുളക് അരിഞ്ഞതും, ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
- അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചൂ ചൂടാക്കുക.
- കുറച്ച് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതു ചേർത്തിളക്കുക.
- ഒപ്പം അരപ്പ് പുരട്ടി വച്ചിരിക്കുന്ന മീൻ ചേർക്കുക. പുളി കുതിർത്തു വച്ച വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക.
- നന്നായി വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം.
Advertisment
Read More
- മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ നാരങ്ങ അച്ചാർ
- പനീർ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ
- നല്ല സ്പൈസി മട്ടൺ റോസ്റ്റ് നാടൻ റെസിപ്പിയിൽ
- പർപ്പിൾ കളറിൽ ക്രിസ്പി ഉണ്ണിയപ്പം
- ചെമ്മീൻ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- മസാല ദോശയിൽ ഈ പരീക്ഷണം ചെയ്തു നോക്കൂ, കിടിലൻ രുചിയാണ്
- തനി നാടൻ ഉള്ളി തീയൽ, ഈ റെസിപ്പിയിൽ തയ്യാറാക്കി നോക്കൂ
- കൊതിയൂറും മുട്ട ചമ്മന്തി ചോറ്
- കറുമുറു കഴിക്കാൻ കായ വറുത്തെടുക്കാം മിനിറ്റുകൾക്കുള്ളിൽ
- റെസ്റ്റോറൻ്റ് സ്റ്റൈലിൽ പനീർ ബട്ടർ മസാല കഴിച്ചാലോ, ഇതാ റെസിപ്പി
- സൗത്തിന്ത്യൻ സ്പെഷ്യൽ തൈര് വട
- ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇനി ചപ്പാത്തിക്ക് മറ്റൊരു കറി വേണ്ട
- ഏട്ട മുട്ട കണ്ടിട്ടുണ്ടോ? കാഴ്ചയിലെ ചേല് മാത്രമല്ല കൊതിപ്പിക്കും രുചിയാണ്
- ക്ലാസിക് കൂൺ മസാല തയ്യാറാക്കാം സിംപിളായി
- വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം
- അടിപൊളി രുചിയാണ് തയ്യാറാക്കാൻ എളുപ്പവും, പെപ്പർ ചിക്കൻ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us