New Update
/indian-express-malayalam/media/media_files/2024/12/07/QDjpApfFCrwzTQnn0xAy.jpg)
രുചികരം ആരോഗ്യകരം ഈ കാരറ്റ് മിൽക്ക് ഷേക്ക് ചിത്രം: ഫ്രീപിക്
പോഷകങ്ങളുടെ കാര്യത്തിൽ കാരറ്റ് കേമനാണ്. ധാരാളം നാരുകളും, വിറ്റാമിനുകളും ധാതുക്കളും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. കണ്ണിൻ്റെ ആരോഗ്യത്തിനും, ദഹനം വർധിപ്പിക്കാനും, ചർമ്മ സംരക്ഷണത്തിനുമൊക്കെ കാരറ്റ് ഗുണം ചെയ്യും. ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരം തന്നെയാണ് ഇത്. കാരറ്റ് പാകം ചെയ്തും ചെയ്യാതെയും കഴിക്കാം. മാത്രമല്ല ശരീരത്തെ കൂളാക്കാൻ കിടിലൻ മിൽക്ക് ഷേക്കും തയ്യാറക്കാം. ഹേമ സുബ്രമണ്യനാണ് കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- കാരറ്റ്
- ബദാം
- അണ്ടിപരിപ്പ്
- പാൽ
- ശർക്കര അല്ലെങ്കിൽ പഞ്ചസാര
- ഏലയ്ക്കാപ്പൊടി
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കാം. അത് അരച്ചെടുക്കുക.
- അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തുവെച്ച പന്ത്രണ്ട് ബദാമും പത്ത് അണ്ടിപരിപ്പും ഇട്ട് കുറച്ച് പാല് കൂടി ഒഴിച്ചു കൊടുക്കുക.
- തുടർന്ന് പേസ്റ്റ് രൂപത്തിൽ അരയ്ക്കാം.
- ശേഷം ആ മിക്സിലേയ്ക്ക് ആവശ്യത്തിന് മധുരം ചേർക്കുക. മധുരത്തിനായി പഞ്ചസാരയോ ശർക്കരയോ ഉപയോഗിക്കാവുന്നതാണ്.
- അര ടീസ്പൂൺ ഏലയ്ക്കാപൊടിച്ചതും ചേർത്ത് കുറച്ച് പാലും ഒഴിച്ച് ഒരിക്കൽ കൂടി ബ്ലെൻ്റ് ചെയ്യുക.
- സ്മൂത്ത് ആൻ്റ് ക്രീമി ടെക്സ്ചറിൽ ബ്ലെൻ്റ് ചെയ്ത് എടുത്ത കാരറ്റ് മിൽക്ക് ഷേക്ക് ഗ്ലാസിലേയ്ക്ക് പകർന്ന് തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം.
Read More
- ചായക്കൊപ്പം സ്പെഷ്യലായി ഒരു സ്നാക്ക് കഴിച്ചാലോ? മുട്ടയും അവലും മതി
- ഹോട്ടൽ സ്റ്റൈൽ ചിക്കൻ സൂപ്പ് തയ്യാറാക്കാം 5 മിനിറ്റിൽ
- ബീഫ് കറി മാറി നിൽക്കും സ്വാദിഷ്ടമായ ഈ ചിക്കൻ റോസ്റ്റിനു മുന്നിൽ
- ദോശ സ്വൽപം മധുരിച്ചാൽ എങ്ങനെ ഉണ്ടാവും? ഇതാ ഒരു വെറൈറ്റി റെസിപ്പി
- പ്രമേഹമാണ് പക്ഷേ ചോക്ലേറ്റ് കഴിക്കാൻ കൊതിയുണ്ടോ? നിങ്ങൾക്കായി ഒരു റെസിപ്പി
- വാഴക്കൂമ്പ് കിട്ടിയോ? ഊണിന് ഈ തോരൻ തയ്യാറാക്കാൻ മറക്കേണ്ട
- അട തയ്യാറാക്കാം കൊതിപ്പിക്കും രുചിയിൽ; ഈ കിഴങ്ങ് ചേർത്തു നോക്കൂ
- പുളിയും മധുരവും ചേർന്ന കിടിലൻ പൈനാപ്പിൾ രസം
- ഈ ബിരിയാണി സ്വൽപം വ്യത്യസ്തമാണ്, ട്രൈ ചെയ്തു നോക്കൂ
- ഇടിവെട്ട് രുചിയിൽ നാടൻ ബീഫ് റോസ്റ്റ്
- പായസം മാത്രമല്ല ഇനി സേമിയ ദോശയും താരമാകും
- ചപ്പാത്തി ഇനി സോഫ്റ്റാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- ധാന്യങ്ങൾ ചേർത്തൊരു സാലഡ്; സ്വാദിഷ്ടം അതിലേറെ ഗുണകരം
- മധുരം കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ ഫ്രൂട്ട് കസ്റ്റാർഡ് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.