New Update
/indian-express-malayalam/media/media_files/2025/01/27/kZy9IiPWKN11Jtg6j1rv.jpg)
നുറുക്ക് ഗോതമ്പ് പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്
കാലാവസ്ഥ കൊണ്ട് തണുപ്പ് കാലം ഏറെ ഗുണകരമാണെങ്കിൽ ആരോഗ്യത്തിൻ്റെ കാര്യത്തിൽ അത്ര നല്ല സമയമല്ലിത്. അതിനാൽ ശരീരത്തിന് ഗുണകരമായ ഭക്ഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം, എന്നാൽ ഇഷ്ട വിഭവങ്ങൾ ഒഴിവാക്കുകയും വേണ്ട. അതിന് പറ്റിയ ഒരു ഡെസേർട്ട് റെസിപ്പി പരിചയപ്പെടാം.
Advertisment
നുറുക്ക് ഗോതമ്പ് സ്ഥിരമായി ഉപയോഗിക്കാറുണ്ടോ? പായസവും, കഞ്ഞിയും തയ്യാറാക്കാൻ ആവും ഇത് അധികമായി എടുക്കാറുള്ളത്. എന്നാൽ ഇനി പുഡ്ഡിംഗിനും ഇത് ഒരു പിടി മടി. ഹെൽത്തിയും രുചികരവുമായ ഒരു ഡെസേർട്ട് ഏവർക്കും കഴിക്കാൻ പറ്റുന്ന വിധത്തിൽ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
- നുറുക്ക് ഗോതമ്പ് - 1 കപ്പ്
- പശുവിൻ പാൽ - 2 കപ്പ്
- കണ്ടൻസ്‌ഡ് മിൽക്ക്- 1/2 ടീസ്പൂൺ
- ചൈനാഗ്രാസ്- 10 ഗ്രാം
- വാനില എസൻസ് - 1 സ്‌പൂൺ
- ചെറി- 10 പത്ത്
/indian-express-malayalam/media/media_files/2025/01/27/QH4dzlPr6Q4RIPtHuHAq.jpg)
തയ്യാറാക്കുന്ന വിധം
- നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുക്കാം.
- അത് കഴുകിയെടുത്ത് ഒരൽപം വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കാം.
- ഇത് അരിച്ച് പാൽ മാറ്റി വയ്ക്കാം.
- ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് വെള്ളമൊഴിച്ച് ചൈനാഗ്രാസ് ഉരുക്കിയെടുക്കാം.
- അരിച്ചെടുത്ത ഗോതമ്പ് പാലിലേയ്ക്ക് പശുവിൻ്റെ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
- ഇടയ്ക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.
- തിളച്ച് കുറുകി വരുമ്പോൾ ചൈനാഗ്രാസ് ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ഒരു ചെറിയ സ്പൂൺ വാനില എസെൻസ് കൂടി ചേർക്കാം.
- ഇത് പുഡ്ഡിംഗ് വിളമ്പുന്ന പാത്രത്തിലേയ്ക്കു മാറ്റി മുകളിലായി ചെറിപ്പഴം വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- തണുത്ത് സെറ്റായതിനു ശേഷം ഇഷ്ടാനുസരണം കഴിക്കാം.
Advertisment
Read More
- ദോശ ഇത്ര ക്രിസ്പിയും രുചികരവുമായി കഴിച്ചിട്ടുണ്ടാകില്ല, അരിയും ഉഴുന്നും വിട്ട് സേമിയ ചേർത്തു നോക്കൂ
- എത്ര കഴിച്ചാലും മതിവരില്ല ഈ പാൽ പത്തിരി, അത് കൂടുതൽ സോഫ്റ്റാക്കാൻ ഒരു വിദ്യയുണ്ട്
- ബ്രേക്ക്ഫാസ്റ്റ് സിംപിളാണെങ്കിലും ഹെൽത്തി ആയാൽ മതിയോ? എങ്കിൽ ഈ ഓട്സ് ഓംലെറ്റ് കഴിച്ചു നോക്കൂ
- ബാക്കി വന്ന ദോശമാവ് മതി, ഇനി ചായക്കട രുചിയിൽ പഴം പൊരി കഴിക്കാം
- ഒരു പിടി പരിപ്പ് കൊണ്ട് 6 തരം പലഹാരങ്ങൾ
- പഞ്ചസാരയും നെയ്യും ഇല്ലേ? ലഡ്ഡു തയ്യാറാക്കാൻ ഇനി ഈ ചേരുവകൾ മതി
- നോക്കേണ്ട, ഇത് കുമ്പളങ്ങ തന്നെയാണ്; അടിപൊളി പേഡയാണ് ഐറ്റം
- ബിരിയാണി മാറി നിൽക്കും ഈ തേങ്ങാച്ചോറിനു മുന്നിൽ
- ചേമ്പില്ല ചേമ്പപ്പം, രുചിയിലും വ്യത്യസ്തൻ
- അധികം എണ്ണ മയമില്ലാതെ പൊരിച്ച പത്തിരി തയ്യാറാക്കാം, ഇങ്ങനെ ചെയ്താൽ മതി
- ചിരകിയെടുക്കേണ്ട, 2 കഷ്ണം തേങ്ങ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചികരമായ ചമ്മന്തി
- ആവി പറക്കും ഉപ്പുമാവ് ഉഡുപ്പി സ്റ്റൈലിൽ ട്രൈ ചെയ്യാം
- ബ്രേക്ക്ഫാസ്റ്റ് സിംപിളാക്കാം അതിലേറെ ഹെൽത്തിയാക്കാം, ഓംലെറ്റിൽ ഈ ചേരുവകൾ ഉൾപ്പെടുത്തൂ
- പഞ്ചസാരയും ഓവനും ഇല്ലാതെ കുക്കീസ് തയ്യാറാക്കിയിട്ടുണ്ടോ? കാര്യം നിസാരമാണ്, ഇതാ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us