scorecardresearch

പഞ്ചസാരയും ഓവനും ഇല്ലാതെ കുക്കീസ് തയ്യാറാക്കിയിട്ടുണ്ടോ? കാര്യം നിസാരമാണ്, ഇതാ റെസിപ്പി

കുക്കീസ് ഇനി മതിവരുവോളം കഴിക്കാം. ഓവനില്ലാതെ അത് വീട്ടിൽ തന്നെ തയ്യാറാക്കാൻ ഈ റെസിപ്പി പരീക്ഷിക്കൂ

കുക്കീസ് ഇനി മതിവരുവോളം കഴിക്കാം. ഓവനില്ലാതെ അത് വീട്ടിൽ തന്നെ തയ്യാറാക്കാൻ ഈ റെസിപ്പി പരീക്ഷിക്കൂ

author-image
WebDesk
New Update
Healthy Sugarless Ragi Cookies Recipe Without Oven

റാഗി കുക്കീസ് | ചിത്രം: ഫ്രീപിക്

സോഫ്റ്റും രുചികരവുമായ കുക്കീസ് വീട്ടിൽ തന്നെ പാൻ ഫ്രൈ ചെയ്തെടുക്കാം. അതിനായി റാഗി ഉപയോഗിച്ചു നോക്കൂ. പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി.

Advertisment

മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പ് ശമിപ്പിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. അങ്ങനെ ശരീരഭാര നിയന്ത്രണത്തിന് ഗുണകരമാകന്നു. എല്ലുകൾക്കും പല്ലുകൾക്കും കരുത്ത് പകരാൻ റാഗിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏറെ പ്രയോജനപ്പെടും, അതിനാൽ കുട്ടികൾക്കു തുടങ്ങി മുതിർന്നവർക്കു വരെ റാഗി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. 

റാഗിയിൽ അൽപം പോലും പഞ്ചസാര ചേർക്കാതെ ഓവൻ ഉപയോഗിക്കാതെ എങ്ങനെ കുക്കീസ് തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ചേരുവകൾ

  • റാഗിപ്പൊടി- 1/2 കപ്പ്
  • അരിപ്പൊടി- 1/2 കപ്പ് 
  • ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
  • ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ 
  • വെണ്ണ- 8 ടേബിൾസ്പൂൺ
  • പാൽ- 2 ടേബിൾസ്പൂൺ 
  • ഉപ്പ്- 1 കപ്പ്
  • സ്റ്റീവിയ- 2 ടീസ്പൂൺ
Advertisment
Healthy Sugarless Ragi Cookies Recipe Without Oven
ഓവനും പഞ്ചസാരയും ഇല്ലാതെ കുക്കീസ് തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ​ അടുപ്പിൽ വച്ച് ഉപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് ചൂടാക്കാം. ഈ സമയം റാഗിപ്പൊടി അരിച്ചെടുക്കാം.
  • അതിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് ബേക്കിങ് പൗഡറും, സ്റ്റാവിയയും, ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ ചേർത്ത് അലിയിക്കാം. അത് പൊടിയിലേയ്ക്കു ചേർത്തിളക്കാം.
  • അതിലേയ്ക്ക് പാൽ ചേർത്തിളക്കി മാവ് തയ്യാറാക്കാം.
  • 30 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം.
  • മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്താം.
  • ഒരു പരന്ന പാത്രത്തിലേയ്ക്ക് പാർച്ച്മെൻ്റ് പേപ്പർ വച്ച് പരത്തിയെടുത്ത മാവ് അതിൽ വയ്ക്കാം.
  • ഇത് പ്രീഹീറ്റ് ചെയ്ത ഒരു പാനിലേയ്ക്ക് ഇറക്കി വച്ച് 12 മുതൽ 15 മിനിറ്റു വരെ അടച്ചു വെച്ച് ബേക്ക് ചെയ്യാം. ശേഷം വായുസഞ്ചാരമില്ലാത്ത ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

Read More

Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: