New Update
/indian-express-malayalam/media/media_files/2025/01/23/lEpNqql5RvL6DAeGWA6F.jpeg)
തോങ്ങാച്ചോറ് റെസിപ്പി | ചിത്രം: ഫ്രീപിക്
ബിരിയാണി കഴിക്കാൻ കൊതിയില്ലാത്തവരമായി ആരാണുള്ളത്? എന്നും അത് തയ്യാറാക്കൽ സാധ്യമായെന്നു വരില്ല.ബിരിയാണിക്ക് ഒരുപാട് ചേരുവകളും ആവശ്യമാണ്. എന്നാൽ അതിൻ്റെ രുചിയെ വെല്ലുന്ന കിടിലൻ റൈസ് റെസിപ്പികൾ ലഭ്യമാണ്. മലബാർ വിഭവങ്ങളിൽ പ്രാധാനിയാ തേങ്ങാച്ചോറാണ് ഇനി താരം. പാവങ്ങളുടെ ബിരിയാണി എന്നാണ് ഇത് അറിയപ്പെടുന്നത്.
Advertisment
ചേരുവകൾ
- കൈമ അരി- 3 ഗ്ലാസ്
- വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 10
- പച്ചമുളക്- 3
- ഗ്രാമ്പൂ
- ഏലയ്ക്ക
- കറുവാപ്പട്ട
- വഴനയില
- കറിവേപ്പില
- വെള്ളം- 4 1/2 ഗ്ലാസ്
- ഉപ്പ്
- തേങ്ങാപ്പാൽ- 1 ഗ്ലാസ്
- എണ്ണ- 2 ടേബിൾസ്പൂൺ
- തേങ്ങ- 1 ബൗൾ
- പിസ്ത- 50 ഗ്രാം
തയ്യാറാക്കുന്ന വിധം
- ബിരിയാണി തയ്യാറാക്കുന്ന പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് പിളർന്നതു ചേർക്കാം.
- ഒരു പാനിൽ ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില, ഏലയ്ക്ക എന്നിവ വറുത്ത് പൊടിക്കാം. അത് ചുവന്നുള്ളിയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് ഉപ്പ് ചേർത്തു വെള്ളം ഒഴിച്ച് തിളപ്പിക്കാം.
- വെള്ളം തിളച്ചു വരുമ്പോൾ കുറുകിയ തേങ്ങാപ്പാൽ ഒഴിക്കാം.
- കൈമ അരി കഴുകിയെടുത്തതു ചേർത്ത് അടച്ചു വച്ച് വേവിക്കാം.
- ചോറ് വെന്തു കഴിയുമ്പോൾ അടുപ്പണയ്ക്കാം.
- ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് തേങ്ങ കഷ്ണങ്ങളും പിസ്തയും ചേർത്തു വറുക്കാം.​
- അത് വെന്ത ചോറിലേയ്ക്കു ചേർക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More
- ചേമ്പില്ല ചേമ്പപ്പം, രുചിയിലും വ്യത്യസ്തൻ
- അധികം എണ്ണ മയമില്ലാതെ പൊരിച്ച പത്തിരി തയ്യാറാക്കാം, ഇങ്ങനെ ചെയ്താൽ മതി
- ചിരകിയെടുക്കേണ്ട, 2 കഷ്ണം തേങ്ങ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചികരമായ ചമ്മന്തി
- ആവി പറക്കും ഉപ്പുമാവ് ഉഡുപ്പി സ്റ്റൈലിൽ ട്രൈ ചെയ്യാം
- ബ്രേക്ക്ഫാസ്റ്റ് സിംപിളാക്കാം അതിലേറെ ഹെൽത്തിയാക്കാം, ഓംലെറ്റിൽ ഈ ചേരുവകൾ ഉൾപ്പെടുത്തൂ
- പഞ്ചസാരയും ഓവനും ഇല്ലാതെ കുക്കീസ് തയ്യാറാക്കിയിട്ടുണ്ടോ? കാര്യം നിസാരമാണ്, ഇതാ റെസിപ്പി
- ഈ അച്ചാർ ഉണ്ടെങ്കിൽ ചോറ് ബാക്കി വരില്ല
- ചെറുപയർ പരിപ്പ് ഉണ്ടോ? ഹൽവ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ
- കേരള സ്പെഷ്യലല്ല, ഇതാണ് ഗോവൻ ഇഡ്ഡലി
- പുട്ട് കൂടുതൽ സോഫ്റ്റാക്കാം ഒപ്പം ഹെൽത്തിയും, ഇതാ ചില പാചക വിദ്യകൾ
- ചോറിനും ചപ്പാത്തിക്കും പകരം വൈകിട്ട് സൂപ്പായാലോ? ഹെൽത്തിയാണ് രുചികരവുമാണ്
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us