scorecardresearch

ഈ അച്ചാർ ഉണ്ടെങ്കിൽ ചോറ് ബാക്കി വരില്ല

ഊണിന് മറ്റ് കറികളൊന്നും ഇല്ലേ? എങ്കിൽ പച്ചമുളകും സവാളയും എടുത്തോളൂ, അഞ്ച് മിനിറ്റിൽ നാവിൽ കൊതിയൂറുന്ന രുചിയിൽ ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം.

ഊണിന് മറ്റ് കറികളൊന്നും ഇല്ലേ? എങ്കിൽ പച്ചമുളകും സവാളയും എടുത്തോളൂ, അഞ്ച് മിനിറ്റിൽ നാവിൽ കൊതിയൂറുന്ന രുചിയിൽ ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം.

author-image
WebDesk
New Update
Onion And Green Chilli Pickle Instant Recipe

പച്ചമുളകും സവാളയും ഉപയോഗിച്ചുള്ള അച്ചാർ | ചിത്രം: ഫ്രീപിക്

ആളിത്തിരി എരിവനാണേ... എന്ന് പച്ചമുളക് കണ്ടാൽ തന്നെ തോന്നിപ്പോകും. എരിവ് ഒഴിച്ചാൽ ആരോഗ്യമുള്ള ശരീരത്തിനു വേണ്ട ചില പോഷകങ്ങളും അത് നമുക്ക് നൽകുന്നുണ്ട്. പച്ചമുളകിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, കൂടാതെ കലോറി ഇല്ല. അതിനാൽതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഗുണകരമാണ്.

Advertisment

അവയിൽ ധാരാളം ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ മിതമായ അളവിൽ അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയ ഉള്ളിയും പച്ചമുളകും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് അനുയോജ്യമാണ്. ഈ തണുപ്പ് കാലത്ത് അവ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന അച്ചാർ പരിചയപ്പെടാം.

ചേരുവകൾ

  • ഉള്ളി- 3 
  • കടുക്- 3 ടേബിൾസ്പൂൺ 
  • ഉലുവ- 1 ടേബിൾസ്പൂൺ 
  • ജീരകം- 1 ടേബിൾസ്പൂൺ 
  • നാരങ്ങാനീര്- 1/2 ടേബിൾസ്പൂൺ 
  • മുളകുപൊടി- 1 ടേബിൾസ്പൂൺ 
  • ഗരംമസാല- 1 ടേബിൾസ്പൂൺ 
  • ഇഞ്ചി- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന് 
  • പച്ചമുളക്- 2 
  • നല്ലെണ്ണ- 3 ടേബിൾസ്പൂൺ
Advertisment
Onion And Green Chilli Pickle Instant Recipe
അമിതമായി എരിവില്ലാതെ തന്നെ പച്ചമുളക് ഉപയോഗിച്ച് അച്ചാർ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ഉലുവ, കടുക്, ജീരകം എന്നിവ എണ്ണ ചേർക്കാതെ വറുക്കാം. ശേഷം അത് പൊടിച്ചു മാറ്റി വയ്ക്കാം.
  • ഒരു ബൗളിലേയ്ക്ക് ഉള്ളി ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് മല്ലിയില, മുളകുപൊടി, ഗരംസമസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും വറുത്ത് പൊടിച്ച മസാലപ്പൊടികളും, മുളകുപൊടിയും, ഗരംമസാലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. സവാളയിലേയ്ക്ക് ഈ എണ്ണ ഒഴിച്ച് നന്നായി ഇളക്കാം.
  • വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം വിളമ്പി കഴിക്കാം.

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: