New Update
/indian-express-malayalam/media/media_files/2025/01/15/b1tVbPHmXpmKtvwhflNL.jpeg)
ചില്ലി പനീർ റെസിപ്പി | ചിത്രം: ഫ്രീപിക്
മണം കൊണ്ടും രുചി കൊണ്ടും കൊതിപ്പിക്കുന്ന ഒരു വിഭവമാണോ വേണ്ടത്? എങ്കിൽ പനീർ ഫ്രൈഡ് റൈസ് കഴിച്ചു നോക്കേണ്ടതു തന്നെയാണ്. കഴിക്കാൻ എന്തെങ്കിലും രുചികരമായി തയ്യാറാക്കണം, എന്നാൽ അടുക്കളയിൽ തന്നെ അതിനായി സമയം ചിലവഴിക്കാൻ സാധിക്കില്ല എന്നുണ്ടോ? എങ്കിൽ ഈ റൈസ് റെസിപ്പി നിങ്ങൾക്കുള്ളതാണ്. ചോറ് ബാക്കി വന്നാലും ഇതേ റെസിപ്പി തന്നെ ചെയ്തെടുക്കാവുന്നതാണ്.
ചേരുവകൾ
Advertisment
- പനീർ- 150 ഗ്രാം
- ചോറ്- 1 1/2 കപ്പ്
- സവാള- 1
- എള്ളെണ്ണ- 2 ടേബിൾസ്പൂൺ
- കാരറ്റ്- 1
- പച്ചമുളക്- 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
- മുളകുപൊടി- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/01/15/EWbAvckyVrRBBLbJetzs.jpg)
തയ്യാറാക്കുന്ന വിധം
- സവാളയും കാരറ്റും കഴുകി അരിഞ്ഞെടുത്തു വയ്ക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്തു വഴറ്റാം.
- അത് വെന്തു വരുമ്പോൾ കാരറ്റും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ചേർക്കാം.
- പച്ചക്കറികൾ വെന്തതിനു ശേഷം ചില്ലി പനീർ ചേർത്തിളക്കാം.
- പനീറിലേയ്ക്ക് മസാലകൾ ചേർന്നു കഴിയുമ്പോൾ വേവിച്ച ചോറു കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
- കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതു മുകളിൽ ചേർത്തു ചൂടാടെ ചില്ലി പനീർ ഫ്രൈഡ് റൈസ് വിളമ്പാം.
Read More
Advertisment
- കട്ലറ്റ് ക്രിസ്പിയാക്കാം അവൽ ഉണ്ടെങ്കിൽ
- ദോശ ഇനി കൂടുതൽ രുചികരമാക്കാം, ഈ വിദ്യ ട്രൈ ചെയ്യൂ
- ഓംലെറ്റ് സോഫ്റ്റാകാൻ ഈ ചേരുവ മതി, ബ്രേക്ക്ഫാസ്റ്റ് ഇനി സ്പെഷ്യലാകട്ടെ
- പഞ്ചസാര വേണ്ട, ഈ റാഗി പുഡ്ഡിംഗ് സിംപിളാണ് രുചികരമാണ്
- ദോശമാവ് ഇങ്ങനെ തയ്യാറാക്കൂ, ബ്രേക്ക്ഫാസ്റ്റ് രുചികരവും ഹെൽത്തിയുമാക്കാം
- സൗത്തിന്ത്യൻ സ്റ്റൈലിലൊരു ശർക്കര പൊങ്കൽ
- ഇലയട സോഫ്റ്റും രുചികരവുമാക്കാം ഈ ചേരുവകൾ ഉപയോഗിച്ചു നോക്കൂ
- വൈകിട്ട് കഴിക്കാൻ ഒരു നാടൻ പലഹാരം, നേന്ത്രപ്പഴം മാത്രം മതി
- ന്യൂഡിൽസ് വീട്ടിൽ തന്നെ തയ്യാറാക്കാം, ഗോതമ്പ് പൊടി ഉണ്ടോ?
- ചായക്കൊപ്പം ക്രിസ്പി ചിക്കൻ ബോണ്ട കഴിച്ചാലോ?
- കൊതിപ്പിക്കും മണമാണ്, ഗാർലിക് പനീർ ഒരിക്കലെങ്കിലും കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.