scorecardresearch

ഇലയട സോഫ്റ്റും രുചികരവുമാക്കാം ഈ ചേരുവകൾ ഉപയോഗിച്ചു നോക്കൂ: Rava Ada Recipe

Easy Rava Ada Recipe in Malayalam: നാടൻ ഇലയട കൂടുതൽ രുചികരമായി കഴിക്കാം വ്യത്യസ്ത രുചിക്കൂട്ടിൽ, ഈ റെസിപ്പി ട്രൈ ചെയ്യൂ

Easy Rava Ada Recipe in Malayalam: നാടൻ ഇലയട കൂടുതൽ രുചികരമായി കഴിക്കാം വ്യത്യസ്ത രുചിക്കൂട്ടിൽ, ഈ റെസിപ്പി ട്രൈ ചെയ്യൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rava Ada Recipe Instant Recipe

Rava Ada Recipe: റവ അട തയ്യാറാക്കുന്ന വിധം

Rava Ada Recipe: കേരളത്തിൻ്റെ തനതു നാടൻ പലഹാരം എക്കാലത്തും കൊതിപ്പിക്കുന്നവയാണ്. ആരോഗ്യ ഗുണത്തിൻ്റെ കാര്യത്തിലും അവ ഒട്ടും പിന്നില്ല. അത്തരത്തിൽ ഒന്നാണ് ഇല അട. സാധാരണ അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടി ഉപയോഗിച്ചാണ് അത് തയ്യാറാക്കാറുള്ളത്. എന്നാൽ കൂടുതൽ രുചികരമായ വ്യത്യസ്ത റെസിപ്പികളുണ്ട്. കുറച്ച് റവയും നന്നായി പഴുത്ത നേന്ത്രപ്പഴവും ഉണ്ടെങ്കിൽ കൊതിച്ചു നിന്നു പോകുന്ന രുചിയിൽ വ്യത്യസ്തമായ ഇലയട ആവിയിൽ വേവിച്ചെടുക്കാം. വില്ലേജ് കുക്കിങ്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • ശർക്കര- 200ഗ്രാം
  • വാഴയില- ആവശ്യത്തിന്
  • തേങ്ങചിരകിയത്- 250 ഗ്രാം
  • ഏലയ്ക്ക- 7
  • ചെറുപഴം- 5
  • കശുവണ്ടി- 100ഗ്രാം
  • നെയ്യ്- 2 ടീസ്പൂൺ
  • റവ- 1/2 കിലോ
  • അരിപ്പൊടി-1  കപ്പ്
  • ഉപ്പ്- 1 ടീസ്പൂൺ
  • ഉണക്കമുന്തിരി- 100ഗ്രാം

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടീസ്പൂൺ​ നെയ്യ് ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് ഉണക്കമുന്തിരിയും, കശുവണ്ടിയും ചേർത്ത് വറുത്തു മാറ്റാം.
  • അതേ എണ്ണയിലേയ്ക്ക് ചെറുപഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റാം.
  • പഴം വാടി വരുമ്പോൾ ശർക്കര അലിയിച്ചതു ചേർത്ത് തിളപ്പിക്കാം.
  • കുറുകി വെള്ളം വറ്റി വരുമ്പോൾ തേങ്ങ ചിരകിയതു ചേർത്ത് ഇളക്കാം.
  • വെള്ളം നന്നായി വറ്റി കഴിയുമ്പോൾ നെയ്യിൽ വറുത്ത ഉണക്കമുന്തിരിയും, കശുവണ്ടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • അരകിലോ റവ, ഒരു കപ്പ് അരിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാവിൻ്റെ പരുവത്തിലാക്കിയെടുക്കാം. അടുപ്പിൽ നിന്നു മാറ്റാം.
  • അൽപം ചൂടാറിയതിനു ശേഷം മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ഇലയിൽ വെച്ച് അടയുടെ ആകൃതിയിൽ പരത്തി, ഇല മടക്കിയെടുക്കാം.
  • ഇത് ഇഡ്ഡലി തട്ടിൽ വച്ച് ആവിയിൽ വേവിക്കാം. നന്നായി വെന്ത അട ചൂടോടെ കഴിച്ചു നോക്കൂ. 
Advertisment

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: