New Update
/indian-express-malayalam/media/media_files/2025/01/11/WWXxJY0Nom6SdPykmdVn.jpg)
ഗോതമ്പ് ന്യൂഡിൽസ് | ചിത്രം: ഫ്രീപിക്
കടയിൽ നിന്നും വാങ്ങുന്ന പായ്ക്കറ്റ് ന്യൂഡിൽസുകൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ അതിനേക്കാളും രുചിയിൽ വീട്ടിൽ തന്നെ ന്യൂഡിൽസ് തയ്യാറാക്കിയാലോ? മിക്ക ന്യൂഡിൽസുകളും മൈദ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അവ പാകം ചെയ്യാൻ വളരെ എളുപ്പമാണ് എന്നാൽ ദഹനത്തിന് അത്ര നല്ലതല്ല. നിങ്ങൾ വലിയൊരു ന്യൂഡിൽസ് ഫാനാണ് എന്നാൽ ദഹനാരോഗ്യം പ്രധാനമാണ് എന്നുണ്ടെങ്കിൽ കുറച്ച് ഗോതമ്പ് പൊടിയും, ലഭ്യമായ പച്ചക്കറികളും എടുത്തോളൂ, സിംപിളായി അത് പാകം ചെയ്യാം.
Advertisment
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- വെള്ളം- 1/2 കപ്പ്
- പച്ചമുളക്- 1
- സവാള- 1/2
- കാരറ്റ്- 2 ടേബിൾസ്പൂൺ
- ഗ്രീൻപീസ്- 2 ടേബിൾസ്പൂൺ
- സ്വീറ്റ്‌കോൺ- 2 ടേബിൾസ്പൂൺ
- മുളകുപൊടി- 1 നുള്ള്
- മഞ്ഞൾപ്പൊടി- 1 നുള്ള്
- മല്ലിപ്പൊടി- 1നുള്ള്
- ഗരംമസാല- 1 നുള്ള്
- വെളിച്ചെണ്ണ- 1/2 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2025/01/11/VyXDB5lu0CWoerrw1sH3.jpg)
തയ്യാറാക്കുന്ന വിധം
- ഗോതമ്പ് പൊടിയിലേയ്ക്ക് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- മാവ് കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ഒഴിക്കാം.
- ശേഷം മാവ് 20 മിനിറ്റ് മാറ്റി വയ്ക്കാം.
- ചെറിയ ഭാഗങ്ങളായി മാവ് വേർതിരിക്കാം.
- ഒരോന്നും കട്ടി കുറച്ച് നീളത്തിൽ ഉരുട്ടാം.
- അത് വീണ്ടും നീളത്തിൽ കത്തി ഉപയോഗിച്ച് മുറിയ്ക്കാം.
- ഒരു പാത്രത്തിൽ വെള്ളം എടുക്കാം, അതിലേയ്ക്ക് ഉപ്പ് ചേർത്ത് മുറിച്ചെടുത്ത ന്യൂഡിൽസ് അതിലിട്ട് 3 മിനിറ്റ് വേവിക്കാം.
- അവ വെള്ളത്തിൽ പൊങ്ങി വരുമ്പോൾ അടുപ്പണച്ച് അരിച്ചെടുക്കാം. ശേഷം തണുക്കാൻ വയ്ക്കാം.
- മറ്റൊരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, കാരറ്റ്, ഗ്രീൻ പീസ്, സ്വീറ്റ് കോൺ, പച്ചമുളക് എന്നിവ ചേർത്തു വേവിക്കാം.
- പച്ചക്കറികൾ വെന്തു കഴിയുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് വേവിച്ചെടുത്ത ന്യൂഡിൽസ് ചേർത്ത് ഇളക്കാം. മുകളിലായി മല്ലിയില ചേർത്തു വിളമ്പാം.
Read More
- ചായക്കൊപ്പം ക്രിസ്പി ചിക്കൻ ബോണ്ട കഴിച്ചാലോ?
- കൊതിപ്പിക്കും മണമാണ്, ഗാർലിക് പനീർ ഒരിക്കലെങ്കിലും കഴിച്ചു നോക്കൂ
- ദോശ മാവ് ബാക്കിയുണ്ടോ? എങ്കിൽ ചൂടൻ പനിയാരം കഴിക്കാം
- ചിക്കനും ബീഫും ഇല്ലെങ്കിലും ഇനി അതേ രുചിയിൽ കഴിക്കാം ഈ വിഭവങ്ങളും
- തക്കാളി സൂപ്പ് ചെട്ടിനാട് സ്റ്റൈലിൽ ട്രൈ ചെയ്താലോ?
- ദോശ വേണ്ടെന്ന് ഇനി ആരും പറയില്ല, രുചിയിൽ മാത്രമല്ല ഗുണത്തിലും അടിപൊളി
- Pulinkari recipe: എരിവും പുളിയും ചേർന്ന തനിനാടൻ പുളിങ്കറി, ഈ ചേരുവകൾ ഉപയോഗിച്ച് ട്രൈ ചെയ്യൂ
- ലഡ്ഡു ഹെൽത്തിയല്ലെന്ന് ഇനി ആരും പറയില്ല, പഞ്ചസാര ചേർക്കാതെ ഇങ്ങനെ തയ്യാറാക്കി നോക്കൂ
- കറിയിൽ ഉപ്പ് കൂടിപ്പോയോ? ഇതാ ചില ടിപ്സുകൾ
- ഇത്രയും രുചിയോടെ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇതിന് മറ്റൊരു കറി വേണ്ട
- പുട്ട് സോഫ്റ്റ് മാത്രമല്ല ഹെൽത്തിയുമാക്കാം, ഓട്സ് മാത്രം മതി
- മധുരക്കിഴങ്ങ് മതിവരുവോളം കഴിക്കാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us