scorecardresearch

വൈകിട്ട് കഴിക്കാൻ ഒരു നാടൻ പലഹാരം, നേന്ത്രപ്പഴം മാത്രം മതി

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉണ്ടെങ്കിൽ വയറു നിറയെ ആസ്വദിച്ച് കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉണ്ടെങ്കിൽ വയറു നിറയെ ആസ്വദിച്ച് കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
banana ada kerala style recipe

പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് അട

സ്കൂൾ വിട്ടെത്തുന്ന കുട്ടികൾക്ക് നൽകാൻ എന്തുണ്ട്? അടുക്കളയിൽ അധികം സാധനങ്ങൾ ഒന്നുമില്ലേ? നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം തന്നെ ധാരാളം, കൊതിയോടെ രുചി അറിഞ്ഞ് കഴിക്കാൻ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. ഇലയട കഴിച്ചിട്ടുണ്ടോ? സാധാരണ ഗോതമ്പ് പൊടി കൊണ്ട് ഇത് തയ്യാറാക്കാറുള്ളത്.  എന്നാൽ ഇനി പഴം ചേർത്ത് അത് ചുട്ടടുക്കൂ.

Advertisment

ചേരുവകൾ

  • നേന്ത്രപ്പഴം- 2
  • ഗോതമ്പ് പൊടി- 1 കപ്പ്
  • തേങ്ങ- 1 കപ്പ്
  • ജീരകപ്പൊടി- 1/2 ടീസ്പൂൺ
  • പഞ്ചസാര- 2 ടീസ്പൂൺ
  • എണ്ണ- ആവശ്യത്തിന്
  • എണ്ണ അല്ലെങ്കിൽ നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞെടുക്കാം.
  • അത് ഉടച്ച് ഒരു ബൗളിലേയ്ക്കു മാറ്റാം.
  • ഇതിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും ഒരു കപ്പ് തേങ്ങ ചിരകിയതും ചേർക്കാം.
  • അര ടീസ്പൂൺ ജീരകപ്പൊടിയും, രണ്ട് ടീസ്പൂൺ പഞ്ചസാരയും അതിലേയ്ക്ക് കുറച്ച് നെയ്യും ഒഴിച്ച് മാവ് കുഴയ്ക്കാം.
  • ദോശക്കല്ല് അടുപ്പിൽ വച്ച് മാവിൽ നിന്നും ആവശ്യത്തിന് അതിലേയ്ക്കു വച്ച് അടയുടെ രൂപത്തിൽ പരത്താം.
  • മുകളിൽ കുറച്ച് നെയ്യോ അല്ലെങ്കിൽ എണ്ണയോ ഒഴിക്കാം.
  • ഇരുവശങ്ങളും വേവിച്ചെടുത്ത് ചൂടോടെ തന്നെ കഴിക്കൂ. 

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: