New Update
/indian-express-malayalam/media/media_files/2025/01/17/EcVTAPQU5nXjrOMnVAr4.jpeg)
പനീർ ബട്ടർ മസാല റെസിപ്പി | ചിത്രം: ഫ്രീപിക്
ബ്രേക്ക്ഫാസ്റ്റോ ഊണോ ഫൈവ് സ്റ്റാർ സ്റ്റൈലിൽ കഴിക്കാൻ കൊതിക്കാത്തവരായി ആരാണുള്ളത്. എങ്കിൽ ഈ പനീർ ബട്ടർ മസാല തയ്യാറാക്കി ചൂടോടെ കഴിച്ചു നോക്കൂ.
Advertisment
മാംസാഹാരങ്ങൾക്കു മാത്രമല്ല നല്ല പക്ക വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും ആരാധകർ ഏറെയുണ്ട്. ആ ലിസ്റ്റിലുള്ള ഒരു വിഭവമാണ് പനീർ ബട്ടർ മസാല. വ്യത്യസ്ത രീതിയിൽ അത് തയ്യാറാക്കാൻ സാധിക്കും. വീട്ടിൽ തയ്യാറാക്കുമ്പോൾ തന്നെ അതിൻ്റെ രുചി വേറിട്ടു നിൽക്കും. ക്രീമിയായിട്ടുള്ള റെസ്റ്റോറൻ്റ് സ്റ്റൈൽ പനീർ കറിയാണോ വേണ്ടത്? എങ്കിൽ ചില എളുപ്പ വിദ്യകളുണ്ട്. ഇനി പനീർ ബട്ടർ മസാല രുചികരമായി തയ്യാറാക്കി കഴിക്കാം.
ചേരുവകൾ
- കശുവണ്ടി
- പനീർ
- കസ്കസ്
- എണ്ണ
- വെണ്ണ
- പനീർ
- സവാള
- കാപ്സിക്കം
- ഉപ്പ്
- വഴനയില
- ഇഞ്ചി വെളുത്തുള്ളി അരച്ചത്
- പച്ചമുളക്
- മല്ലിപ്പൊടി
- മുളകുപൊടി
- ഗരംമസാല
- കസൂരിമേത്തി
- മല്ലിയില
Advertisment
തയ്യാറാക്കുന്ന വിധം
- കാൽ കപ്പ് കശുവണ്ടി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. അതിലേയ്ക്ക് കശുവണ്ടിയും കസ്കസും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി ചെറിയ കഷ്ണം വെണ്ണ ചേർത്ത് അലിയിച്ചെടുക്കാം..
- അതിലേക്ക് പനീർ കഷ്ണങ്ങൾ ചേർത്തു വറുക്കാം.
- പനീറിൻ്റെ നിറം മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്തു വേവിക്കാം. അതിലേയ്ക്ക് കാപ്സിക്കവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിച്ചു ചൂടാക്കി വഴനയില ചേർക്കാം.
- അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, നാല് പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർത്തിളക്കാം.
- അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാലയും ചേർത്തിളക്കി യോജിപ്പിക്കുക.
- ഇതിലേയ്ക്ക് അരച്ചെടുത്ത കശുവണ്ടിയും, വഴറ്റിയെടുത്ത പച്ചക്കറികളും ചേർത്തിളക്കി തിളപ്പിക്കാം.
- മുകളിലായി അൽപം മല്ലിയിലയും കസൂരിമേത്തിയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ ചപ്പാത്തിക്കോ, പൊറോട്ടക്കൊപ്പമോ കഴിക്കാം.
Read More
- ബാക്കി വന്ന ചോറ് കളയരുത്, ചായക്കൊപ്പം കഴിക്കാൻ ചൂടൻ കട്ലറ്റാക്കി മാറ്റാം
- ചിക്കൻ ഈ മസാല ചേർത്ത് ഒരു തവണ ഫ്രൈ ചെയ്തു നോക്കൂ
- ചൂടോടെ കുടിക്കാം സൂപ്പ്, ബീറ്റ്റൂട്ടും ബാർലിയും ഉണ്ടെങ്കിൽ
- ചോറ് ഇനി ബാക്കി വരില്ല, ഇങ്ങനെ പാകം ചെയ്താൽ മതി
- കട്ലറ്റ് ക്രിസ്പിയാക്കാം അവൽ ഉണ്ടെങ്കിൽ
- ദോശ ഇനി കൂടുതൽ രുചികരമാക്കാം, ഈ വിദ്യ ട്രൈ ചെയ്യൂ
- ഓംലെറ്റ് സോഫ്റ്റാകാൻ ഈ ചേരുവ മതി, ബ്രേക്ക്ഫാസ്റ്റ് ഇനി സ്പെഷ്യലാകട്ടെ
- പഞ്ചസാര വേണ്ട, ഈ റാഗി പുഡ്ഡിംഗ് സിംപിളാണ് രുചികരമാണ്
- ദോശമാവ് ഇങ്ങനെ തയ്യാറാക്കൂ, ബ്രേക്ക്ഫാസ്റ്റ് രുചികരവും ഹെൽത്തിയുമാക്കാം
- സൗത്തിന്ത്യൻ സ്റ്റൈലിലൊരു ശർക്കര പൊങ്കൽ
- ഇലയട സോഫ്റ്റും രുചികരവുമാക്കാം ഈ ചേരുവകൾ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us