scorecardresearch

ചെറുപയർ പരിപ്പ് ഉണ്ടോ? ഹൽവ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

ഇനി കടയിൽ നിന്നും ഹൽവ മേടിക്കേണ്ട. രുചികരമായ ചെറുപയർപരിപ്പ് ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ, വളരെ സിംപിൾ റെസിപ്പിയാണ്

ഇനി കടയിൽ നിന്നും ഹൽവ മേടിക്കേണ്ട. രുചികരമായ ചെറുപയർപരിപ്പ് ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ, വളരെ സിംപിൾ റെസിപ്പിയാണ്

author-image
WebDesk
New Update
Moong Dal Halwa Simple Recipe

ചെറുപയർ പരിപ്പ് ഹൽവ | ചിത്രം: ഫ്രീപിക്

മധുരപലഹാരങ്ങളോട് ഇഷ്ടമില്ലാത്തതായി ആരാണുള്ളത്? പ്രത്യേകിച്ച് ഹൽവ ഏവർക്കും പ്രിയപ്പെട്ട മധുര പലഹാരം തന്നെയാണ്. പല നിറത്തിലും രുചിയിലും ലഭ്യമാകുന്ന ഇത്തരം ഹൽവകൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ ഒരു ശ്രമം നടത്തിയാലോ. വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഇതിന് ഉപയോഗിക്കാവുന്നതേയുള്ളൂ. അതിൽ തന്നെ ചെറുപയർ പരിപ്പ് കൊണ്ട് 15 മിനിറ്റിൽ തയ്യാറാക്കാവുന്ന ഹൽവ പരീക്ഷിക്കാം. ഹെൽത്തി മാത്രമല്ല രുചികരവുമാണ് ഇത്. ചെറുപയർ പരിപ്പ് ഹൽവയ്ക്ക് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.

Advertisment

ചേരുവകൾ

  • പരിപ്പ്- 1/2 കപ്പ്
  • നെയ്യ്- 6 ടീസ്പൂൺ
  • വെള്ളം- 1/2 കപ്പ്
  • റവ- 1/2 ടീസ്പൂൺ
  • പാൽ- 1/2 കപ്പ്
  • പഞ്ചസാര- 8 ടീസ്പൂൺ
  • ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
  • ബദാം- 6
  • പിസ്ത- 6
Moong Dal Halwa Simple Recipe
ഈ പരിപ്പ് ഹൽവ രുചികരമാണ് | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • അര കപ്പ് പരിപ്പ് കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
  • ശേഷം വെള്ളം കളഞ്ഞ് അത് നന്നായി അരച്ചെടുക്കാം.
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽവച്ച് ആറ് ടീസ്പൂൺ​ നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് റവ ചേർത്തു വറുക്കാം.
  • റവയുടെ നിറം മാറി വരുമ്പോൾ അരച്ചെടുത്ത പരിപ്പ് ചേർത്തിളക്കി കൊടുക്കാം. അടിയിൽ പിടക്കാതെ പ്രത്യേകം ശ്രദ്ധിക്കാം.
  • കുറച്ച് കട്ടിയായി വുരമ്പോൾ വെള്ളം ഇളക്കിക്കൊണ്ടു തന്നെ ഒഴിച്ചു കൊടുക്കാം. വെള്ളം വറ്റി കഴിയുമ്പോൾ അൽപം നെയ്യും, ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
  • മാവിൻ്റെ ഒട്ടിപിടിക്കുന്ന പ്രകൃതം മാറുമ്പോൾ കുറച്ചു കൂടി നെയ്യൊഴിച്ചിളക്കി അടുപ്പണയ്ക്കാം.
  • ബദാമും, പിസ്തയും പൊടിച്ച് മുകളിലായി ചേർത്ത് ആവശ്യാനുസരണം വിളമ്പാം ഈ രുചികരമായ ഹൽവ.

Read More

Advertisment
Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: