New Update
/indian-express-malayalam/media/media_files/2025/05/19/qndySAueTRtsXnfhY4kC.jpg)
വഴുതനങ്ങ ഫ്രൈ | ചിത്രം : ഫ്രീപിക്
വണ്ണം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ എങ്കൽ ഡയറ്റിൽ വഴുതനങ്ങ കൂടി ചേർത്തു നോക്കൂ. തലച്ചോറിൻ്റെ ആരോഗ്യം മുതൽ ശരീരത്തിൻ്റെ അമിതഭാരം നിയന്ത്രിക്കുന്നതിനു വരെയുള്ള വഴുതനങ്ങയുടെ ഗുണങ്ങൾ ധാരാളമാണ്. കാർബോഹൈഡ്രേറ്റും കലോറിയും കുറവായതിനാൽ വഴുതന ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം കൈപ്പിടിയിലൊതുക്കാൻ സാധിക്കും.
Advertisment
വഴുതനങ്ങ കഴിക്കാൻ താൽപര്യം ഇല്ലാത്തവരും ഉണ്ടാകും. എന്നാൽ രുചികരമായി അത് പാകം ചെയ്തെടുത്താൻ വീണ്ടും കഴിക്കാൻ കൊതിച്ചു പോകും. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
ചേരുവകൾ
- വഴുതനങ്ങ- 2
- കടലമാവ്- 6 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- ജീരകപ്പൊടി- 1 ടീസ്പൂൺ
- ഗരംമസാല- 1 ടീസ്പൂൺ
- ആംചൂർ പൊടി- 1 ടീസ്പൂൺ
- മുളകുപൊടി- 2 ടീസ്പൂൺ
- കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ ആറ് ടേബിൾസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ആംചൂർ പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ എടുക്കാം.
- അതിലേയ്ക്ക് അൽപം വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം.
- വഴുതനങ്ങ വൃത്തിയായി കഴുകിയെടുത്ത് വട്ടത്തിൽ കട്ടി കുറച്ച് അരിയാം.
- മസാല കലക്കിയതിലേയ്ക്ക് ഈ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് പത്ത് മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- എണ്ണ ചൂടായതിനു ശേഷം വഴുതനങ്ങ കഷ്ണങ്ങൾ അതിലേയ്ക്കു വച്ച് നന്നായി വറുക്കാം.
- ഇത് രാവിലെ ചപ്പാത്തിക്കൊപ്പമോ, ഉച്ചയ്ക്ക് ചോറിൻ്റെ കൂടെയോ കഴിക്കാം.
Read More:
Advertisment
- ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ
- മാവ് അരച്ച് പുളിപ്പിക്കേണ്ട, കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം തയ്യാറാക്കാൻ എളുപ്പമാണ്
- സദ്യയിൽ കിട്ടുന്ന അതേ രുചി, കൈതച്ചക്ക ഇങ്ങനെ വേവിച്ചെടുക്കൂ
- മധുരം ഉപേക്ഷിച്ചാലും ഇനി ലഡ്ഡു ആസ്വദിച്ചു കഴിക്കാം
- മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം
- കൊടും ചൂടിൽ കൂളാകാൻ രസകരമായൊരു മാമ്പഴം ലെസ്സി
- ഈ മുട്ട ബജ്ജി തയ്യാറാക്കാൻ എളുപ്പമാണ്
- അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ ഈ നുറുങ്ങു വിദ്യകൾ മതിയാകും
- ഒരു പിടി അവലുണ്ടെങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ 6 വിഭവങ്ങളും
- കിടിലൻ മസാല ചിക്കൻ തയ്യാറാക്കാം ഒരു തുള്ളി എണ്ണ ചേർക്കാതെ
- ഉരുളക്കിഴങ്ങു വേണ്ട, ഇനി വെജിറ്റബിൾ കട്ലറ്റ് ഇങ്ങനെയും തയ്യാറാക്കാം
- ടിഫിൻ ബോക്സിലേയ്ക്ക് ഇനി ഫ്രൂട്ട് കസ്റ്റാർഡും, ഇതാ ഒരു സിംപിൾ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.