New Update
/indian-express-malayalam/media/media_files/2025/05/15/nylHXiaguDVoSnqhuBqX.jpg)
ഗ്രീൻ കട്ലറ്റ് | ചിത്രം: ഫ്രീപിക്
ആൻ്റി ഓക്സിഡൻ്റുകളുടെയും ഫിനോളിക് ആസിഡിൻ്റെയും ഉറവിടമാണ് ചെറുപയർ. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഇതു സഹായിക്കും. മാത്രമല്ല ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ചെറുപയർ സഹായിക്കും. ചെറുപയർമുളപ്പിച്ചതാകട്ടെ അത്യധികം പോഷകഗുണമുള്ളതും പ്രോട്ടീനുകളുടെ പവർഹൗസുമാണ്. പയർ മുളപ്പിച്ചു കഴിക്കുന്നത് അതിൻ്റെ ഗുണം വർധിപ്പിക്കും. മുളപ്പിച്ച ചെറുപയർ ഉപയോഗിച്ച് ഒരു കട്ലറ്റ് തയ്യാറാക്കാം.
ചേരുവകൾ
Advertisment
- ചെറുപയർ- 1 കപ്പ്
- സവാള- 1/2 കപ്പ്
- ബ്രെഡ് പൊടിച്ചത്- 1 കപ്പ്
- പച്ചമുളക്
- വെളുത്തുള്ളി- 6 അല്ലി
- ഇഞ്ചി
- മല്ലിയില
- കുരുമുളക്- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ചെറുപയർ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചെടുക്കാം.
- ഇടത്തരം വലിപ്പമുള്ള ഒരു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
- മുളപ്പിച്ചെടുത്ത ചെറുപയർ മിക്സിയൽ അരച്ചെടുക്കാം.
- ഇതിലേയ്ക്ക് പച്ചക്കറികൾ അരിഞ്ഞതു ചേർക്കാം. ആവശ്യത്തിന് ഉപ്പും, എരിവിനനുസരിച്ച് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ചെറുപയർ അരച്ചത് ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്താം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിൽ കട്ലറ്റ് വറുത്തെടുക്കാം.
Read More:
- ടിഫിൻ ബോക്സിലേയ്ക്ക് ഇനി ഫ്രൂട്ട് കസ്റ്റാർഡും, ഇതാ ഒരു സിംപിൾ റെസിപ്പി
- കൃത്രിമ നിറമോ ക്രീമോ വേണ്ട, മാമ്പഴം ഒരെണ്ണം ഉണ്ടെങ്കിൽ ഇനി ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
- ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, ഇനി ഇടിയപ്പം ഇങ്ങനെ തയ്യാറാക്കൂ
- ശരീര ഭാരം നിയന്ത്രിക്കാം കൂളായിരിക്കാം, ഈ കോൾഡ് കോഫി ഒരു തവണ ട്രൈ ചെയ്യൂ
- ഐസ്ക്രീം വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട, ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ
- നിങ്ങൾ ഓട്സ് ഇങ്ങനെയാണോ കഴിക്കാറുള്ളത്?
- ചിയ സീഡ് കൈയ്യിലുണ്ടോ? ദിവസവും ട്രൈ ചെയ്യാം വ്യത്യസ്തമായ 5 പുഡ്ഡിംഗ് റെസിപ്പികൾ
- ചിക്കൻ കറിയെ വെല്ലാൻ ഒരു കോളിഫ്ലവർ മസാല
- തേങ്ങ ചിരകി സമയം കളയേണ്ട, ഒരു കപ്പ് ചെറുപയർ മതി രുചികരമായ ചമ്മന്തി അരച്ചെടുക്കാം
- ഇനി പുട്ടിനൊപ്പം കറി വേണ്ട, അരിപ്പൊടിയോടൊപ്പം ഈ 3 ചേരുവകൾ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.