/indian-express-malayalam/media/media_files/2025/05/13/rdbAg4BixQqNHEVXQVkS.jpg)
ഓട്സ് എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ് | ചിത്രം: ഫ്രീപിക്
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഓട്സ് മിക്ക ആളുകളുടെയും ബ്രേക്ക്ഫാസ്റ്റ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. നാരുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയുള്ളതിനാൽ ശരീരഭാര നിയന്ത്രണത്തിനും ഗുണകരമാണ്. ഇതിനു വേണ്ട വെറുതെ ഓട്സ് കഴിച്ചാൽ പോര. അത് എങ്ങനെ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. വ്യത്യസ്ത രീതിയിൽ ആരോഗ്യത്തിന് അനുഗുണമായി ഓട്സ് കഴിക്കാം.
ഓട്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കാം
ഫ്ലേവറുകൾ അടങ്ങിയ ഓട്സ് പരമാവധി ഒഴിവാക്കാം. അവയിൽ അധിക കലോറിയും മറ്റ് ചേരുവകളും ഉണ്ടാവാം. ഇത് എല്ലാവർക്കും അനുഗുണാകണം എന്നില്ല. പകരം പ്ലെയിൻ ഓട്സ് ഉപയോഗിക്കാം.
ടോപ്പിങ്സായി ഇവ ഉപയോഗിക്കാം
ധാരാളം നാരടങ്ങിയ ഓട്സിൽ മധുരം ചേർക്കുന്നത് അതിൻ്റെ ഗുണം കുറച്ചേക്കും. അതിനാൽ രുചിക്കായി പഴങ്ങൾ ചേർക്കാം. റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി, വാഴപ്പഴം, ആപ്പിൾ എന്നിവ ചേർക്കാവുന്നതാണ്.
തേനും മേപ്പിൾ സിറപ്പും
പഞ്ചസാരയ്ക്കു പകരം തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ടോപ്പിങ്സായി ഉപയോഗിക്കാറാണ് പതിവ്. ഇവ ഗുണകരമാണ്. എന്നാൽ സ്ഥിരമായി കഴിക്കുന്നത് കലോറി വർധിപ്പിച്ചേക്കും. അതിനാൽ നേന്ത്രപ്പഴമോ അല്ലെങ്കിൽ ചെറുപഴങ്ങളോ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/05/13/JmoRhBoFElSaz2aUsAta.jpg)
പാലും പീനട്ബട്ടറും
പലരും രുചി വർധിപ്പിക്കാൻ പീനട്ട് ബട്ടർ ചേർക്കാറുണ്ട്. അതും ഗുണകരമാണ്, എന്നാൽ ദിവസേന കഴിക്കുമ്പോൾ കലോറി വർധിക്കും. പാലിലോ വെള്ളത്തിലോ ഓട്സ് ചേർത്ത് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം.
ഇങ്ങനെയും കഴിക്കാം
പശുവിൻ പാൽ തന്നെ ഉപയോഗിക്കണം എന്നില്ല. ബദാം പാലും ഉപയോഗിക്കാം. മുട്ടയുടെ വെള്ള ചേർത്തും കഴിക്കാം.
ദിവസവും വ്യത്യസ്ത തരത്തിൽ ഓട്സ് കഴിക്കാം
പഴങ്ങൾ ചേർത്തു കഴിക്കാം. അല്ലെങ്കിൽ മുട്ടയിൽ ചേർത്ത് ഓംലെറ്റായി കഴിക്കാം. തിളപ്പിച്ച പാലിൽ കുതിർത്തു കഴിക്കാം. പച്ചക്കറികൾ ചേർത്ത് സാലഡ് മാതൃകയിൽ കഴിക്കാം.
Read More:
- ചിക്കൻ കറിയെ വെല്ലാൻ ഒരു കോളിഫ്ലവർ മസാല
- തേങ്ങ ചിരകി സമയം കളയേണ്ട, ഒരു കപ്പ് ചെറുപയർ മതി രുചികരമായ ചമ്മന്തി അരച്ചെടുക്കാം
- ഇനി പുട്ടിനൊപ്പം കറി വേണ്ട, അരിപ്പൊടിയോടൊപ്പം ഈ 3 ചേരുവകൾ ഉപയോഗിച്ചു നോക്കൂ
- മാമ്പഴം ഒരെണ്ണം മതി, കൊതി തീരുവോളം ഇനി ഹൽവ കഴിക്കാം
- ഉപ്പുമാവ് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ, രുചിയും ഗുണവും കൂടുതലാണ്
- കോൺഫ്ലോറോ ചിക്കനോ ചേർക്കാതെ ഇനി സൂപ്പ് തയ്യാറാക്കാം
- ചോറിന് കറിയില്ലേ? എങ്കിൽ ഇങ്ങനെ വേവിച്ചെടുക്കാം
- ചിയ സീഡ് ഒരു തവണ ഇങ്ങനെ കഴിച്ചു നോക്കൂ, രുചിയേക്കാളേറെ ഗുണങ്ങളുണ്ട്
- ബാക്കി വന്ന ചോറ് കൊണ്ട് ഒരു കൊറിയൻ സ്നാക്, സിംപിളാണ് റെസിപ്പി
- ഒരു കപ്പ് റവയുണ്ടെങ്കിൽ ബൺ പോലെ സോഫ്റ്റ് ദോശ റെഡി
- മാമ്പഴം വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം, ഇതാ ഒരു നുറുങ്ങു വിദ്യ
- ലാലേട്ടന് പ്രിയപ്പെട്ട ഈ ഡെസേർട്ട് തയ്യാറാക്കാൻ ഒരു നേന്ത്രപ്പഴം മതി
- ക്രിസ്പിയായി സമൂസ വറുത്തെടുക്കാം, ഈ 7 ചേരുവകൾ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.