New Update
/indian-express-malayalam/media/media_files/2025/05/13/Xlpkpucqzn7cce4zBSko.jpg)
കോളിഫ്ലവർ മസാല തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
കോളിഫ്ലവർ പക്കോട കഴിക്കാത്തവർ ചുരുക്കമേ കാണൂ. പുറമെ ക്രിസ്പിയം അകത്ത് സോഫ്റ്റുമായ കിടിലൻ സ്നാക്കാണ് അത്. ചിക്കനു പകരം കോളിഫ്ലവർ എന്നതാണ് സാധാരണ നാട്ടുനടപ്പ്. എന്നാൽ ചിക്കൻ കറിയെ വെല്ലുന്നൊരു കോളിഫ്ലവർ റെസിപ്പി കേട്ടിട്ടുണ്ടോ? എങ്കിലിനി അത് കഴിച്ചു നോക്കൂ. ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കേണ്ട വിഭവമാണ് കോളിഫ്ലവർ മസാല. ക്രീമിയായിട്ടുള്ള കറിയാണിത്. ചപ്പാത്തി, ചോറ് അങ്ങനെ എന്തിനൊപ്പവും കോമ്പിനേഷനാക്കാം.
ചേരുവകൾ
Advertisment
- കറുവാപ്പട്ട- 1
- ഏലയ്ക്ക- 2
- ഗ്രാമ്പൂ-5
- പെരുംജീരകം- 1ടീസ്പൂൺ
- വഴനയില- 1
- സവാള- 2
- വെളുത്തുള്ളി- 6 അല്ലി
- ഇഞ്ചി- ആവശ്യത്തിന്
- അണ്ടിപരിപ്പ്- 15
- തക്കാളി- 1
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- കോളിഫ്ലവർ- 1
- ഗ്രീൻപീസ്- 1/2 കപ്പ്
- ജീരകം- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- കാശ്മീരിമുളകുപൊടി- 2 ടീസ്പൂൺ
- ജീരകപ്പൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ഗരംമസാല- 1/2 ടീസ്പൂൺ
- ഉപ്പ്- 1 ടീസ്പൂൺ
- വെള്ളം- 1 1/2 കപ്പ്
- കസൂരിമേത്തി- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു കേളിഫ്ലവർ കഷ്ണങ്ങളാക്കി അടർത്തിയെടുത്തിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് മസാല പുരട്ടിയ കോളിഫ്ലവർ വേവിക്കാം.
- അടി കട്ടിയുള്ള മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് ഒരു കറുവാപ്പട്ട, രണ്ട് ഏലയ്ക്ക, അഞ്ച് ഗ്രാമ്പൂ, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു വഴനയില എന്നിവ ചേർത്ത് വറുക്കാം.
- ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
- ഒപ്പം ആറ് വെളുത്തുള്ളി അല്ലിയും, ചെറിയ കഷ്ണം ഇഞ്ചിയും ചേർക്കാം.
- വറുത്തെടുത്ത അണ്ടിപരിപ്പ് 15 എണ്ണം ഇതിലേക്ക് ചേർക്കൂ.
- ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞതു കൂടി ചേർത്ത് ഇളക്കി വഴറ്റിയെടുക്കാം.
പച്ചക്കറികൾ വെന്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം. - അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അരപ്പ് ചേർത്തിളക്കാം.
- കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒന്നര കപ്പ് വെള്ളം ഒഴിച്ച് കോളിഫ്ലവർ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം.
തിളച്ച് കുറുകി വരുമ്പോൾ കസൂരിമേത്തി പൊടിച്ചതും, മല്ലിയിലും ചേർത്ത് അടുപ്പണയ്ക്കാം. ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.
Read More:
- തേങ്ങ ചിരകി സമയം കളയേണ്ട, ഒരു കപ്പ് ചെറുപയർ മതി രുചികരമായ ചമ്മന്തി അരച്ചെടുക്കാം
- ഇനി പുട്ടിനൊപ്പം കറി വേണ്ട, അരിപ്പൊടിയോടൊപ്പം ഈ 3 ചേരുവകൾ ഉപയോഗിച്ചു നോക്കൂ
- മാമ്പഴം ഒരെണ്ണം മതി, കൊതി തീരുവോളം ഇനി ഹൽവ കഴിക്കാം
- ഉപ്പുമാവ് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ, രുചിയും ഗുണവും കൂടുതലാണ്
- കോൺഫ്ലോറോ ചിക്കനോ ചേർക്കാതെ ഇനി സൂപ്പ് തയ്യാറാക്കാം
- ചോറിന് കറിയില്ലേ? എങ്കിൽ ഇങ്ങനെ വേവിച്ചെടുക്കാം
- ചിയ സീഡ് ഒരു തവണ ഇങ്ങനെ കഴിച്ചു നോക്കൂ, രുചിയേക്കാളേറെ ഗുണങ്ങളുണ്ട്
- ബാക്കി വന്ന ചോറ് കൊണ്ട് ഒരു കൊറിയൻ സ്നാക്, സിംപിളാണ് റെസിപ്പി
- ഒരു കപ്പ് റവയുണ്ടെങ്കിൽ ബൺ പോലെ സോഫ്റ്റ് ദോശ റെഡി
- മാമ്പഴം വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം, ഇതാ ഒരു നുറുങ്ങു വിദ്യ
- ലാലേട്ടന് പ്രിയപ്പെട്ട ഈ ഡെസേർട്ട് തയ്യാറാക്കാൻ ഒരു നേന്ത്രപ്പഴം മതി
- ക്രിസ്പിയായി സമൂസ വറുത്തെടുക്കാം, ഈ 7 ചേരുവകൾ മതി
- ഇനി കറി തയ്യാറാക്കി സമയം കളയേണ്ട, മസാല ചപ്പാത്തി ചുട്ടെടുത്തോളൂ
- കറുമുറു കഴിക്കാൻ ചക്കക്കുരു വറുത്തെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.