/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-1-631471.jpg)
കുറച്ചധികം ചോറ് ബാക്കി വന്നാൽ അത് കളയേണ്ട കാര്യമില്ല. അടുക്കളയിലെ ഭക്ഷണ പരീക്ഷണങ്ങൾക്കായി അത് ഉപയോഗിക്കാം. ഇനി അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഈ കൊറിയൻ റെസിപ്പി ട്രൈ ചെയ്തോളൂ.
/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-2-826971.jpg)
ചേരുവകൾ
ചോറ്- 2 കപ്പ്, മോസറ്റില്ല ചീസ്- 1/2 കപ്പ്, കാരറ്റ്- 1/4 കപ്പ്, കിംചി- 1/4 കപ്പ്, ഉള്ളിത്തണ്ട്- 1/4 കപ്പ്, എള്ളെണ്ണ- 1 ടീസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, കുരുമുളകുപൊടി- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-3-954510.jpg)
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു വലിയ ബൗളിലേയ്ക്ക് രണ്ട് കപ്പ് ചോറെടുക്കാം. അതിലേയ്ക്ക് അരിഞ്ഞെടുത്ത പച്ചക്കറികളും, ഒരു ടീസ്പൂൺ എള്ളെണ്ണയും, ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-4-431038.jpg)
ഇതിലേയ്ക്ക് കിംചി അല്ലെങ്കിൽ കാബേജും ലെറ്റ്യൂസും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.
/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-5-788367.jpg)
ഇതിൽ നിന്നും ചെറിയ ഉരുളകളുണ്ടാക്കി ഉള്ളിൽ ചീസ് വച്ചെടുക്കാം. ഒരു പാത്രത്തിൽ എള്ളെടുത്ത് അതിൽ ഉരുളകൾ മുക്കി മാറ്റി വയ്ക്കാം.
/indian-express-malayalam/media/media_files/2025/05/09/korean-snack-with-leftover-rice-6-330242.jpg)
തയ്യാറാക്കിയ ഉരുളകൾ ആവിയിൽ വേവിച്ചെടുക്കാം. ഇവ സോയ സോസിലോ ചില്ലി സോസിലോ മുക്കി കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.