New Update
/indian-express-malayalam/media/media_files/2025/05/12/ZBKK8KjYOClw7wOUc6YF.jpg)
മാമ്പഴ ഹൽവ റെസിപ്പി | ചിത്രം: ഫ്രീപിക്
നിറവും രുചിയുമുള്ള ഹൽവകൾ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ് എന്നാൽ അതിൽ ഒറിജിനൽ ഏതാണെന്ന കാര്യത്തിൽ സംശയം ഉണ്ടായേക്കാം. ഇനി അത് തിരഞ്ഞ് സമയം കളയേണ്ട. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഹൽവ വീട്ടിൽ തയ്യാറാക്കാം. ഈ വേനൽക്കാലത്ത് ഏറ്റവും അധികം ലഭ്യമായ മാമ്പഴം കൊണ്ടുള്ള ഹൽവ ആദ്യം ട്രൈ ചെയ്തു നോക്കൂ. കൃത്രിമ നിറമോ രുചിയോ ചേർക്കാത്ത ഒറിജിനൽ ഹൽവ കൊതിതീരുവോളം കഴിക്കാം.
ചേരുവകൾ
Advertisment
- മാമ്പഴം- 2
- പഞ്ചസാര- 1/2 കപ്പ്
- നെയ്യ്- 1/4 കപ്പ്
- റവ- 1/4 കപ്പ്
- നട്സ്- 1/4 കപ്പ്
- ഏലയ്ക്ക- 3
- കുങ്കുമപ്പൂവ് ( ലഭ്യമെങ്കിൽ)- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു ചൂടാക്കാം.
- കാൽ കപ്പ് റവ നെയ്യ് ചൂടായതിൽ ചേർത്തു വറുക്കാം.
- ഇളം ബ്രൗൺ നിറമാകുമ്പോൾ അരച്ചെടുത്ത മാമ്പഴം ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം.
- കട്ടിയായി തുടങ്ങുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം.
- കട്ടി കൂടി വരുമ്പോൾ അൽപം നെയ്യ് കൂടി ചേർക്കാം.
- മൂന്ന് ഏലയ്ക്ക പൊടിച്ചതും ലഭ്യമെങ്കിൽ കുങ്കുമപ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം.
- മുകളിൽ നട്സ് നെയ്യിൽ വറുത്തതും ചേർക്കാം. മാമ്പഴം ഹൽവ തയ്യാറായിരിക്കുന്നു.
Read More:
Advertisment
- ഉപ്പുമാവ് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ, രുചിയും ഗുണവും കൂടുതലാണ്
- കോൺഫ്ലോറോ ചിക്കനോ ചേർക്കാതെ ഇനി സൂപ്പ് തയ്യാറാക്കാം
- ചോറിന് കറിയില്ലേ? എങ്കിൽ ഇങ്ങനെ വേവിച്ചെടുക്കാം
- ചിയ സീഡ് ഒരു തവണ ഇങ്ങനെ കഴിച്ചു നോക്കൂ, രുചിയേക്കാളേറെ ഗുണങ്ങളുണ്ട്
- ബാക്കി വന്ന ചോറ് കൊണ്ട് ഒരു കൊറിയൻ സ്നാക്, സിംപിളാണ് റെസിപ്പി
- ഒരു കപ്പ് റവയുണ്ടെങ്കിൽ ബൺ പോലെ സോഫ്റ്റ് ദോശ റെഡി
- മാമ്പഴം വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം, ഇതാ ഒരു നുറുങ്ങു വിദ്യ
- ലാലേട്ടന് പ്രിയപ്പെട്ട ഈ ഡെസേർട്ട് തയ്യാറാക്കാൻ ഒരു നേന്ത്രപ്പഴം മതി
- ക്രിസ്പിയായി സമൂസ വറുത്തെടുക്കാം, ഈ 7 ചേരുവകൾ മതി
- ഇനി കറി തയ്യാറാക്കി സമയം കളയേണ്ട, മസാല ചപ്പാത്തി ചുട്ടെടുത്തോളൂ
- കറുമുറു കഴിക്കാൻ ചക്കക്കുരു വറുത്തെടുക്കാം
- കോഴിക്കറി മാറി നിൽക്കും, പപ്പായ ഇങ്ങനെ തയ്യാറാക്കിയാൽ
- വേനൽക്കാലത്ത് ചൂടിനെ നേരിടാൻ സ്മൂത്തി ബൗളുകൾ ശീലമാക്കാം
- ഡയറ്റിലാണോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാൻ ഈ സ്പെഷ്യൽ ഇഡ്ഡലി ട്രൈ ചെയ്യൂ
- പൊള്ളുന്ന ചൂടിൽ കൂളായിരിക്കാൻ അവൽ മിൽക്ക് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.