/indian-express-malayalam/media/media_files/2025/05/06/DTnvMvphLbCDqFwIZial.jpg)
സ്മൂത്തി ബൗൾ റെസിപ്പി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/06/DDHAtRK8NUh8OQQLzP72.jpg)
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചരിക്കുന്നവയാണ് സ്മൂത്തി ബൗളുകൾ. ഒരു ചെറിയ ബൗളിൽ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന പഴങ്ങൾ. കാഴ്ചയിലെ ഭംഗി മാത്രമല്ല അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്.
/indian-express-malayalam/media/media_files/2025/05/06/smoothie-bowls-recipe-3-469849.jpg)
ബ്രേക്ക്ഫാസ്റ്റിന് ഇത്തരം സ്മൂത്തി ശീലമാക്കുന്നത് വേനൽക്കാലത്ത് ശരീര ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും, ജലാംശവും ഇതിൽ അടങ്ങിയിട്ടുണ്ടാകും.
/indian-express-malayalam/media/media_files/2025/05/06/smoothie-bowls-recipe-2-700161.jpg)
പഴങ്ങൾ മാത്രമല്ല ഒപ്പം തൈരോ, പാലോ , ഓട്സോ ചേർക്കാറുണ്ട്. ലഭ്യമായ പഴങ്ങളെല്ലാം ഉപയോഗിക്കാവുന്നതാണ്. വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന മാമ്പഴവും, ചക്കപ്പഴവും, മുന്തിരയും, സ്ട്രോബെറിയും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. തൈരിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചു ചേർത്തും. ചിയ വിത്ത് ചേർത്തും വ്യത്യസ്ത രീതിയിൽ സ്മൂത്തി ബൗളുകൾ തയ്യാറാക്കാം
/indian-express-malayalam/media/media_files/2025/05/06/smoothie-bowls-recipe-4-944468.jpg)
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് കട്ടത്തൈരെടുക്കാം. അതിനു മുകളിലായി ആവശ്യത്തിന് ഓട്സ് ചേർക്കാം. കട്ടി കുറച്ച് അരിഞ്ഞ പഴങ്ങൾ ( ഓറഞ്ച്, ആപ്പിൾ, സ്ട്രോബെറി, മാമ്പഴം, കിവി, വാഴപ്പഴം തുടങ്ങിയവ) അതിനു മുകളിൽ വയ്ക്കാം. ശേഷം വെള്ളത്തിൽ കുതിത്ത ചിയ വിത്ത് മുകളിൽ ചേർക്കാം. അൽപം തേൻ ഒഴിച്ച് ഇത് കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/05/06/smoothie-bowls-recipe-5-271760.jpg)
തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. തൈരും പഴങ്ങളും ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, പേശികളെ പോഷിപ്പിക്കുന്നു ഒപ്പം ഊർജ്ജോത്പാദനത്തിന് സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.