New Update
/indian-express-malayalam/media/media_files/2025/05/06/nIds1AjnQZz8ciZglZzw.jpg)
ചക്കക്കുരു വറുത്തത് | ചിത്രം: ഫ്രീപിക്
വേനൽക്കാലമായാൽ നാട്ടിൻപുറമാകെ ചക്കപ്പഴത്തിൻ്റെയും മാമ്പഴത്തിൻ്റെയും മണമായിരിക്കും. അടുക്കളയാകട്ടെ ഇവ കൊണ്ടുള്ള വിഭവങ്ങളാൽ നിറയും.
Advertisment
ചക്ക വറുത്തെടുത്ത് സൂക്ഷിക്കുന്ന പതിവ് ഈ സമയത്തുണ്ട്. പച്ച ചക്ക രണ്ടായി മുറിച്ച് ചുളകൾ വൃത്തിയാക്കിയെടുക്കാം. അവ ഒരേ വീതിയിലും നീളത്തിലും അരിഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് തിളച്ച എണ്ണയിൽ വറുത്തെടുക്കാം. ചക്കയുടെ ചുള മാത്രമല്ല അതിൻ്റെ കുരുവും ഇങ്ങനെ വറുത്തെടുക്കാം.കുരുവിൻ്റെ തൊലി കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുത്താൽ മതി.
ചേരുവകൾ
- ചക്കക്കുരു
- മുളകുപൊടി
- ഉപ്പ്
- മഞ്ഞൾപ്പൊടി
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ചക്കക്കുരു നന്നായി കഴുകി തൊലി കളഞ്ഞെടുക്കാം.
- ഇത് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞു ഒരു ബൗളിലെടുക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അൽപം വെളിച്ചെണ്ണ കുറച്ച് കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം.
- ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- മസാല പുരട്ടി മാറ്റി വച്ചിരിക്കുന്ന ചക്കക്കുരു ചൂടായ എണ്ണയിൽ വറുത്തെടുക്കാം. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
Read More:
- കോഴിക്കറി മാറി നിൽക്കും, പപ്പായ ഇങ്ങനെ തയ്യാറാക്കിയാൽ
- വേനൽക്കാലത്ത് ചൂടിനെ നേരിടാൻ സ്മൂത്തി ബൗളുകൾ ശീലമാക്കാം
- ഡയറ്റിലാണോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാൻ ഈ സ്പെഷ്യൽ ഇഡ്ഡലി ട്രൈ ചെയ്യൂ
- പൊള്ളുന്ന ചൂടിൽ കൂളായിരിക്കാൻ അവൽ മിൽക്ക് കുടിക്കൂ
- വണ്ണം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? ഭക്ഷണത്തിനൊപ്പം ഈ സാലഡ് കൂടി ശീലമാക്കൂ
- തട്ടുകട സ്റ്റൈലിലൊരു തക്കാളി റോസ്റ്റ് തയ്യാറാക്കാം 5 മിനിറ്റിൽ
- അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ
- അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം
- വയറു നിറച്ചുണ്ണാൻ ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി
- പുളിയും മധുരവും എരിവും കലർന്ന മാമ്പഴക്കറി കഴിച്ചിട്ടുണ്ടോ? സൊയമ്പൻ രുചിയാണ്
- അരിയും ഉഴുന്നും ചേർക്കാതെ 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
- കട്ടൻ ചായക്കൊപ്പം ആവി പറക്കും കുമ്പിളപ്പവും, നാടൻ രുചി അറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.