scorecardresearch

ഇനി പുട്ടിനൊപ്പം കറി വേണ്ട, അരിപ്പൊടിയോടൊപ്പം ഈ 3 ചേരുവകൾ ഉപയോഗിച്ചു നോക്കൂ

അരിപ്പൊടി മാത്രം ചേർത്തു തയ്യാറാക്കുന്ന പുട്ടിന് ഒരു ചെറിയ മേക്കോവർ നൽകാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

അരിപ്പൊടി മാത്രം ചേർത്തു തയ്യാറാക്കുന്ന പുട്ടിന് ഒരു ചെറിയ മേക്കോവർ നൽകാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sweet Puttu Easy Recipe

പുട്ട് റെസിപ്പി | ചിത്രം: ഫ്രീപിക്

പ്രഭാത ഭക്ഷണങ്ങളിൽ ആവിയിൽ വേവിച്ചെടുക്കുന്നവ ആരോഗ്യത്തിന് ഗുണകരമാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ? അതിൽ തന്നെ പുട്ട് പോലെയുള്ളവ തയ്യാറാക്കാനും എളുപ്പമാണ്. അരിപ്പൊടിയാണ് പുട്ടിൻ്റെ ചേരുവ. അതിനൊപ്പം കടല കറി, ബീഫ് കറി, മീൻ കറി തുടങ്ങി കോമ്പിനേഷനുകൾ ഒരുപാടുണ്ട്. എന്നാൽ ഇവയൊന്നും ഇല്ലാതെ പുട്ട് ആസ്വദിച്ചു കഴിച്ചാലോ? അതിന് നേന്ത്രപ്പഴവും ശർക്കരയും കൂടി കൈയ്യിലെടുത്തോളൂ. സൗമ്യ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുന്ന മധുരമൂറുന്ന പുട്ടിൻ്റെ റെസിപ്പി ഒരു തവണ ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

Advertisment
  • അരിപ്പൊടി- 11/2 കപ്പ്
  • വാഴപ്പഴം- 5
  • തേങ്ങ- 1 കപ്പ്
  • ശർക്കര- 1 കപ്പ്
  • ഉപ്പ്- 1 നുള്ള്
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് ഒന്നര കപ്പ് അരിപ്പൊടിയെടുക്കാം.
  • അതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കാം.
  • ഇതേ സമയം ചെറുചൂടുള്ള വെള്ളം അരിപ്പൊടി നനയാൻ തക്കവണ്ണം ചേർക്കാം.
  • പുട്ട് പൊടി തയ്യാറായതിനു ശേഷം മാറ്റി വയ്ക്കാം.
  • ഇതേ സമയം തേങ്ങ ഒരു കപ്പ് ചിരകിയെടുക്കാം.
  • വാഴപ്പഴം അല്ലെങ്കിൽ നോന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം.
  • ഒരു കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തെടുക്കാം.
  • പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കാം. പുട്ടുകുറ്റിയിലേയ്ക്ക് ആദ്യം തേങ്ങ ചിരകിയതെടുക്കാം. മുകളിൽ അരിപ്പൊടി അതിനിടയ്ക്ക് പഴവും, ശർക്കരപൊടിച്ചതും ചേർക്കാം.
  • ഇഷ്ടാനുസരണം പല ലെയറായി ഇങ്ങനെ ചേർത്തു കൊടുക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കാം. ചൂടോടെ ഈ നേന്ത്രപ്പഴ പുട്ട് കഴിച്ചു നോക്കൂ.

Read More:

Advertisment
Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: