New Update
/indian-express-malayalam/media/media_files/2025/05/14/eiUNqyLZjzaWORtj02KU.jpg)
മാമ്പഴ ഐസ്ക്രീം റെസിപ്പി | ചിത്രം: ഫ്രീപിക്
മാമ്പഴം ഐസ്ക്രീനിനോട് പ്രിയമുള്ളവരാണോ? എങ്കിൽ ഈ ചിയ സീഡ് മാംഗോ ഐസ്ക്രീം നിങ്ങൾക്കുള്ളതാണ്. നന്നായി പഴുത്ത രണ്ട് മാമ്പഴവും, കുറച്ച് ചിയ വിത്തുകളും മതിയാകും. വളരെ സിംപിളായി മിനിറ്റുകൾക്കുള്ളിൽ ഐസ്ക്രീം തയ്യാറാക്കാം. ഏത് പ്രായത്തിലുള്ളവർക്കും ഇത് ട്രൈ ചെയ്യാം.
Advertisment
ചേരുവകൾ
- മാമ്പഴം- 2
- തേങ്ങാപ്പാൽ- 1 കപ്പ്
- ചിയ വിത്ത്- 3 ടേബിൾസ്പൂൺ
- തേൻ- 3 ടേബിൾസ്പൂൺ
- വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
- ഏലയ്ക്കപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
- മാമ്പഴം നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
- ഇതേ സമയം നാല് ടേബിൾസ്പൂൺ വെള്ളത്തിൽ ചിയ വിത്ത് കുതിർക്കാൻ വയ്ക്കാം.
- കുറഞ്ഞത് 40 മിനിറ്റെങ്കിലും അത് മാറ്റി വയ്ക്കാം.
- മാമ്പഴ കഷ്ണങ്ങളിലേയ്ക്ക് പാലും മധുരത്തിനായി തേനോ പഞ്ചസാരയോ ചേർക്കാം.
- ഇതിലേയ്ക്ക് അര ടീസ്പൂൺ വാനില എക്സ്ട്രാക്റ്റും ഏലയ്ക്കപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഈ മിശ്രിതം ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റാം.
- അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്ത ചിയ വിത്ത് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 10 മിനിറ്റ് മാറ്റി വയ്ക്കാം.
- ശേഷം വായു കടക്കാത്ത പാത്രത്തിലോ അല്ലെങ്കിൽ പോപ്സിക്കിൾ മോഡിലേയ്‌ക്കോ മാറ്റി ഫ്രീസറിൽ 6 മണിക്കൂർ വയ്ക്കാം.
- ഒരു രാത്രി ഇത് ഫ്രീസറിൽ സൂക്ഷിക്കാം. ശേഷം ആസ്വദിച്ചു കഴിച്ചോളൂ.
Read More:
- ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, ഇനി ഇടിയപ്പം ഇങ്ങനെ തയ്യാറാക്കൂ
- ശരീര ഭാരം നിയന്ത്രിക്കാം കൂളായിരിക്കാം, ഈ കോൾഡ് കോഫി ഒരു തവണ ട്രൈ ചെയ്യൂ
- ഐസ്ക്രീം വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട, ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ
- നിങ്ങൾ ഓട്സ് ഇങ്ങനെയാണോ കഴിക്കാറുള്ളത്?
- ചിയ സീഡ് കൈയ്യിലുണ്ടോ? ദിവസവും ട്രൈ ചെയ്യാം വ്യത്യസ്തമായ 5 പുഡ്ഡിംഗ് റെസിപ്പികൾ
- ചിക്കൻ കറിയെ വെല്ലാൻ ഒരു കോളിഫ്ലവർ മസാല
- തേങ്ങ ചിരകി സമയം കളയേണ്ട, ഒരു കപ്പ് ചെറുപയർ മതി രുചികരമായ ചമ്മന്തി അരച്ചെടുക്കാം
- ഇനി പുട്ടിനൊപ്പം കറി വേണ്ട, അരിപ്പൊടിയോടൊപ്പം ഈ 3 ചേരുവകൾ ഉപയോഗിച്ചു നോക്കൂ
- മാമ്പഴം ഒരെണ്ണം മതി, കൊതി തീരുവോളം ഇനി ഹൽവ കഴിക്കാം
- ഉപ്പുമാവ് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ, രുചിയും ഗുണവും കൂടുതലാണ്
- കോൺഫ്ലോറോ ചിക്കനോ ചേർക്കാതെ ഇനി സൂപ്പ് തയ്യാറാക്കാം
- ചോറിന് കറിയില്ലേ? എങ്കിൽ ഇങ്ങനെ വേവിച്ചെടുക്കാം
- ചിയ സീഡ് ഒരു തവണ ഇങ്ങനെ കഴിച്ചു നോക്കൂ, രുചിയേക്കാളേറെ ഗുണങ്ങളുണ്ട്
- ബാക്കി വന്ന ചോറ് കൊണ്ട് ഒരു കൊറിയൻ സ്നാക്, സിംപിളാണ് റെസിപ്പി
- ഒരു കപ്പ് റവയുണ്ടെങ്കിൽ ബൺ പോലെ സോഫ്റ്റ് ദോശ റെഡി
- മാമ്പഴം വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം, ഇതാ ഒരു നുറുങ്ങു വിദ്യ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us