scorecardresearch

ശരീര ഭാരം നിയന്ത്രിക്കാം കൂളായിരിക്കാം, ഈ കോൾഡ് കോഫി ഒരു തവണ ട്രൈ ചെയ്യൂ

കാപ്പിപ്പൊടി ഉപയോഗിച്ച് സ്ഥിരം തയ്യാറാക്കുന്ന കോൾഡ് കോഫിയല്ല ഇത്. രുചിയിലും ഗുണത്തിലും ഏറെ വ്യത്യസ്തമാണ്

കാപ്പിപ്പൊടി ഉപയോഗിച്ച് സ്ഥിരം തയ്യാറാക്കുന്ന കോൾഡ് കോഫിയല്ല ഇത്. രുചിയിലും ഗുണത്തിലും ഏറെ വ്യത്യസ്തമാണ്

author-image
WebDesk
New Update
Easy Lemon Cold Coffee

കോൾഡ് കോഫി റെസിപ്പി | ചിത്രം: ഫ്രീപിക്

ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവരാണോ? അതിവേഗത്തിൽ ഇത് സാധ്യമാക്കുന്ന ധാരാളം ഹെർബൽ ടീയും കോഫിയുമുണ്ട്. പക്ഷേ ഈ വേനൽക്കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതിലും നിങ്ങൾ ആഗ്രഹിക്കുന്നത് നല്ല തണുപ്പനായൊരു ഡ്രിങ്ക് ആയിരിക്കും. എങ്കിൽ ശരീരം കൂളാക്കി ശരീരഭാര നിയന്ത്രണം സാധ്യമാക്കുന്ന ലെമൺ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ. 

ചേരുവകൾ

Advertisment
  • കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
  • പുതിനയില- 4
  • ഇഞ്ചി- 1 ടീസ്പൂൺ
  • നാരങ്ങ-1
  • ചിയ വിത്ത്- 1 ടേബിൾസ്പൂൺ
  • ഐസ്- ആവശ്യത്തിന്
  • വെള്ളം- ആവശ്യത്തിന്
  • തേൻ- ആവശ്യത്തിന്
Easy Lemon Cold Coffee
കൂളിങ് ലെമൺ കോൾഡ് കോഫി  | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • അര ലിറ്റർ വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് ഒരു രാത്രി മാറ്റി വയ്ക്കാം.
  • ചിയ വിത്ത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
  • ഒരു ഗ്ലാസിലേയ്ക്ക് പുതിനയില അരച്ചതും നാരങ്ങ നീരും ചേർക്കാം.
  • ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർക്കാം.
  • ശേഷം കാപ്പിപ്പൊടി ചേർത്ത വെള്ളം അതിലേയ്ക്ക് ഒഴിക്കാം.
  • ഒപ്പം ചിയ വിത്തും, ഐസും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
  • മധുരത്തിനു വേണ്ടി ഒരു ടീസ്പൂൺ തേൻ​ ഒഴിക്കാം. തണുപ്പോടെ കുടിച്ചു നോക്കൂ ഈ കോൾഡ് കോഫി. 

Read More:

Advertisment
Recipe Drinks Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: