New Update
/indian-express-malayalam/media/media_files/2025/05/17/kZ0iqkHIibsmPaTggRbx.jpg)
റവ ലഡ്ഡു | ചിത്രം: ഫ്രീപിക്
മധുര പലഹോരങ്ങളോട് പ്രിയമുള്ളവരാണ് ഏറെയും. ലഡ്ഡുവും ജിലേബിയുമൊക്കെ എല്ലാക്കാലത്തും കൊതിപ്പിക്കുന്നവയാണ്. എന്നാൽ അമിതമായ പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗവും വൃത്തിഹീനമല്ലാത്ത അന്തരീക്ഷത്തിലെ പാചകവും ഇവയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുന്നു.
Advertisment
കടയിൽ നിന്നം ലഭിക്കുന്ന ഇത്തരം പലഹാരങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്നതാണ് എപ്പോഴും ഗുണകരം. ഇനി ലഡ്ഡുവും അങ്ങനെ ചെയ്തു സൂക്ഷിക്കാം. അധികം മെയ്യോ എണ്ണയോ ഇല്ലാതെ ലഡ്ഡു തയ്യാറാക്കിക്കോളൂ, മതിവരുവോളം ആസ്വദിച്ചു കഴിക്കാം.
ചേരുവകൾ
- റവ- 3/4 കപ്പ്
- കടലമാവ്- 1/4 കപ്പ്
- ശർക്കര- 150 ഗ്രാം
- ഏലയ്ക്ക പൊടിച്ചത്- 1 ടേബിൾസ്പൂൺ
- തേങ്ങ- 1 കപ്പ്
- നെയ്യ്- 3 ടീസ്പൂൺ
- കശുവണ്ടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യൊഴിക്കാം.
- നെയ്യ് ചൂടായതിനു ശേഷം റവ ചേർത്തു വറുക്കാം.
- റവയുടെ നിറം മാറി വരുമ്പോൾ കടലമാവ് ചേർത്തിളക്കി യോജജിപ്പിക്കാം.
- ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, ആവശ്യത്തിന് കശുവണ്ടിയും ചേർക്കാം. തീ കുറച്ചു വച്ച് ഇത് വറുക്കാം.
- തേങ്ങയിലെ ജലാശം വറ്റി വരണ്ടു വരുമ്പോൾ 150 ഗ്രാം ശർക്കര പൊടിച്ചതു ചേർക്കാം.
- ഇനി ഇടത്തരം തീയിൽ 10 മിനിറ്റ് കൂടി ഇളക്കാം.
- ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തിളക്കി അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കാം.
Read More:
Advertisment
- മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം
- കൊടും ചൂടിൽ കൂളാകാൻ രസകരമായൊരു മാമ്പഴം ലെസ്സി
- ഈ മുട്ട ബജ്ജി തയ്യാറാക്കാൻ എളുപ്പമാണ്
- അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ ഈ നുറുങ്ങു വിദ്യകൾ മതിയാകും
- ഒരു പിടി അവലുണ്ടെങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ 6 വിഭവങ്ങളും
- കിടിലൻ മസാല ചിക്കൻ തയ്യാറാക്കാം ഒരു തുള്ളി എണ്ണ ചേർക്കാതെ
- ഉരുളക്കിഴങ്ങു വേണ്ട, ഇനി വെജിറ്റബിൾ കട്ലറ്റ് ഇങ്ങനെയും തയ്യാറാക്കാം
- ടിഫിൻ ബോക്സിലേയ്ക്ക് ഇനി ഫ്രൂട്ട് കസ്റ്റാർഡും, ഇതാ ഒരു സിംപിൾ റെസിപ്പി
- കൃത്രിമ നിറമോ ക്രീമോ വേണ്ട, മാമ്പഴം ഒരെണ്ണം ഉണ്ടെങ്കിൽ ഇനി ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
- ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, ഇനി ഇടിയപ്പം ഇങ്ങനെ തയ്യാറാക്കൂ
- ശരീര ഭാരം നിയന്ത്രിക്കാം കൂളായിരിക്കാം, ഈ കോൾഡ് കോഫി ഒരു തവണ ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.