scorecardresearch

മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി

സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടുവരാൻ സാധ്യതയുള്ളവയാണ് മസാലപ്പൊടികൾ. അവ ഫ്രെഷായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്

സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടുവരാൻ സാധ്യതയുള്ളവയാണ് മസാലപ്പൊടികൾ. അവ ഫ്രെഷായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്

author-image
WebDesk
New Update
Tips To Keep Spices Fresh For Long

മസാല സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കാം | ചിത്രം: ഫ്രീപിക്

ഏതൊരു വിഭവം തയ്യാറാക്കുമ്പോഴും പ്രധാനം അതിൽ ചേർക്കുന്ന മസാലപ്പൊടികളാണ്. കറിയുടെ രുചി വർധിപ്പിക്കാൻ അവ ആവശ്യമാണ്. സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ വളരെ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുള്ളവയാണ് മസാലപ്പൊടികൾ. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അവ അതിവേഗം ഉപയോഗ ശൂന്യമായി മാറും. മസാലപ്പൊടികൾ അടുക്കളയിൽ പുതുമയോടെ ഏറെക്കാലം സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട നുറുങ്ങുവിദ്യകൾ.

സൂക്ഷിക്കുന്ന പാത്രങ്ങൾ

Advertisment

വായുസഞ്ചാരമില്ലാത്ത തരം പാത്രങ്ങളിൽ വേണം മസാലപ്പൊടികൾ സൂക്ഷിക്കാൻ. ഇത് മസാലകൾ ഫ്രഷ് ആയിരിക്കാൻ സഹായിക്കും. ഗ്ലാസ് കൊണ്ടുള്ള എയർടൈറ്റ് ജാറുകൾ അനുയോജ്യമാണ്.

ഹ്യുമിഡിറ്റി

സ്റ്റൗ, ഡിഷ്‌‌‌‌‌‌‌വാഷർ എന്നിങ്ങനെ എല്ലായിപ്പോഴും ഹ്യുമിഡിറ്റി ഉള്ള ഇടങ്ങളിൽ മസാലപാത്രങ്ങൾ വയ്ക്കരുത്.

പേരുകൾ രേഖപ്പെടുത്താം

പൊടികൾ സൂക്ഷിച്ചിരിക്കുന്ന ജാറുകളിൽ അതാത് മസാലയുടെ പേരുകൾ എഴുതുന്നത് അവയുടെ ഉപയോഗം എളുപ്പമാക്കും. മാത്രമല്ല പഴയത് തിരിച്ചറിയാനും ഇത് സഹായിക്കും.

Advertisment
Biriyani Masala
പൊടികൾ സൂക്ഷിക്കുന്ന പാത്രങ്ങൾ വെയിലത്തു വച്ച് ഉണക്കിയെടുക്കുന്നത് ഗുണകരമാണ് | ചിത്രം: ഫ്രീപിക്

വാങ്ങുമ്പോൾ ശ്രദ്ധിക്കാം

പൊടികൾക്കു പകരം അവ മുഴുവനോടെ വാങ്ങാൻ ശ്രദ്ധിക്കാം. വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഗുണകരം.

ഇരുണ്ട ഇടങ്ങളിൽ സൂക്ഷിക്കാം

അമിതമായ ചൂട്, ഈർപ്പം എന്നിവ ഏൽക്കുന്ന ഇടങ്ങളിൽ ഇവ വയ്ക്കരുത്. മാത്രമല്ല നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കാം. തണുപ്പുള്ള ഇരുണ്ട ഇടങ്ങൾ മസാല പാത്രങ്ങൾ വയ്ക്കാൻ തിരഞ്ഞെടുക്കാം.

Read More:

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: