/indian-express-malayalam/media/media_files/2025/05/16/4uDI7F9tWFlFrRZjdJb3.jpg)
അവൽ വിഭവങ്ങൾ | ചിത്രം: ഫ്രീപിക്
മലയാളികളുടെ അടുക്കളയിൽ സുലഭമാണ് അവൽ. അവൽ വറുത്ത് ശർക്കരയും തേങ്ങയും ചേർത്ത് വിളയിച്ചെടുക്കുന്നത് എക്കാലത്തെയും പ്രിയപ്പെട്ട വിഭവമാണ്. ധാരാളം പോഷക ഗുണങ്ങൾ ഇതിനുണ്ട്. അതിൽ പ്രധാനം നാരുകളുടെ സാന്നിധ്യമാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്താൻ അത് സഹായിക്കും. ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തെങ്കിൽ ഇനി അവൽ കൊണ്ടുള്ള ചില വിഭവങ്ങൾ ട്രൈ ചെയ്യൂ.
ഉരുളക്കിഴങ്ങും അവലും
രണ്ട് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചെടുക്കാം. ഇതിലേയ്ക്ക് അവൽ ചേർത്തിളക്കി യോജിപ്പിത്താം. ആവശ്യത്തിന് ഉപ്പും കുറച്ച് കുരുമുളകു പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
പുതിന അവൽ
പുതിനയിലിയലേയ്ക്ക് പച്ചമുളകും ഉപ്പും ചേർത്ത് അരച്ചെടുക്കാം. ഇതിൽ അവൽ ചേർത്ത് വേവിച്ചെടുത്ത് കഴിച്ചു നോക്കൂ.
നാരങ്ങ അവൽ
അവൽ വെറുതെ വേവിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് നാരങ്ങ നീരും അൽപം ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് കഴിക്കാം.
/indian-express-malayalam/media/media_files/2025/05/16/7Jn7PRwM2zqo2f9Po5u0.jpg)
മസാല അവൽ
കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേർത്ത് ആവൽ വേവിക്കാം. ആവശ്യത്തിന് ഉപ്പും നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
അവൽ ഉപ്പുമാവ്
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് ഉഴുന്ന് പരുപ്പും സവാളയും പച്ചമുളകും ചേർത്തു വഴറ്റാം. അവലും കുറച്ച് വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
അവൽ ദോശ
എണ്ണ ചേർക്കാതെ വറുത്തെടുത്ത അവൽ പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് കടലമാവും കുറച്ച് ഉപ്പും ചേർക്കാം. അൽപം വെള്ളമൊഴിച്ച് മാവ് തയ്യാറാക്കാം. ഇതുപയോഗിച്ച് ദോശ ചുട്ടെടുക്കാം.
Read More:
- കിടിലൻ മസാല ചിക്കൻ തയ്യാറാക്കാം ഒരു തുള്ളി എണ്ണ ചേർക്കാതെ
- ഉരുളക്കിഴങ്ങു വേണ്ട, ഇനി വെജിറ്റബിൾ കട്ലറ്റ് ഇങ്ങനെയും തയ്യാറാക്കാം
- ടിഫിൻ ബോക്സിലേയ്ക്ക് ഇനി ഫ്രൂട്ട് കസ്റ്റാർഡും, ഇതാ ഒരു സിംപിൾ റെസിപ്പി
- കൃത്രിമ നിറമോ ക്രീമോ വേണ്ട, മാമ്പഴം ഒരെണ്ണം ഉണ്ടെങ്കിൽ ഇനി ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
- ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, ഇനി ഇടിയപ്പം ഇങ്ങനെ തയ്യാറാക്കൂ
- ശരീര ഭാരം നിയന്ത്രിക്കാം കൂളായിരിക്കാം, ഈ കോൾഡ് കോഫി ഒരു തവണ ട്രൈ ചെയ്യൂ
- ഐസ്ക്രീം വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട, ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ
- നിങ്ങൾ ഓട്സ് ഇങ്ങനെയാണോ കഴിക്കാറുള്ളത്?
- ചിയ സീഡ് കൈയ്യിലുണ്ടോ? ദിവസവും ട്രൈ ചെയ്യാം വ്യത്യസ്തമായ 5 പുഡ്ഡിംഗ് റെസിപ്പികൾ
- ചിക്കൻ കറിയെ വെല്ലാൻ ഒരു കോളിഫ്ലവർ മസാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.