scorecardresearch

ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം

ഇനി ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയാണെങ്കിൽ ഈ പൊടി ഉപയോഗിച്ചാൽ മതി

ഇനി ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയാണെങ്കിൽ ഈ പൊടി ഉപയോഗിച്ചാൽ മതി

author-image
WebDesk
New Update
Soft Chapati Tips

ജോവർ ചപ്പാത്തി | ചിത്രം: ഫ്രീപിക്

ചപ്പാത്തിയാണെങ്കിൽ ഗോതമ്പ് പൊടി വേണം എന്നാണ് പലരും  ചിന്തിക്കുക. കാരണം മറ്റ് പല ധാന്യ പൊടികളും എത്ര കുഴച്ചെടുത്താലും വിചാരിക്കുന്നതു പോലെ ചപ്പാത്തി ചുട്ടെടുക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അത് സാധ്യമാണ്, കുറച്ച് ചോളപ്പൊടി വേണമെന്നു മാത്രം. ജോവർ എന്ന പേരിൽ അറിയപ്പെടുന്ന ചോളപ്പൊടി ശരിയായ രീതിയിൽ കുഴച്ചെടുത്താൽ നല്ല സോഫ്റ്റ് ചപ്പാത്തി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം. 

ചേരുവകൾ

Advertisment
  • ജോവർ പൊടി- 1 കപ്പ്
  • വെള്ളം- 1 1/2 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • നെയ്യ്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പ് ചേർത്ത് തിളപ്പിക്കാം.
  • ഇതിലേയ്ക്ക് ചോളപ്പൊടി ചേർത്ത് അടുപ്പണയ്ക്കാം. 15 മിനിറ്റ് അത് മാറ്റി വയ്ക്കാം. ശേഷം മാവ് കുഴച്ചെടുക്കാം.
  • കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്താം.
  • പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിൽ വച്ച് ചപ്പാത്തി ചുട്ടെടുക്കാം.
  • മുകളിൽ അൽപം നെയ്യ് കൂടി പുരട്ടി ഇത് കഴിച്ചു നോക്കൂ. 

Read More:

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: