New Update
/indian-express-malayalam/media/media_files/2025/05/17/nauUEMWxpXeOh0cudV3S.jpg)
പൈനാപ്പിൾ പച്ചടി | ചിത്രം: ഫ്രീപിക്
പച്ചടിയും പുളിശ്ശേരിയുമൊക്ക കേരളീയ ഭക്ഷണക്രമത്തിലെ അഭിവാജ്യ ഘടകമാണ്. പൈനാപ്പിളും മുന്തിരിങ്ങയും ചേർത്ത് തയ്യാറാക്കുന്ന മധുര പച്ചടിയോട് പ്രിയമില്ലാത്തതായി ആരാണുള്ളത്?. എത്ര കഴിച്ചാലും മതി വരാത്ത എരിവും പുളിയും മധുരവും കലർന്ന ഒരു പ്രത്യേക രുചി അനുഭവം തന്നെ തരുന്ന അടിപൊളി വിഭവമാണിത്. മധുരമുള്ള പൈനാപ്പിളും, കുരു ഇല്ലാത്ത മുന്തിരങ്ങയും അടുക്കളയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. പൈനാപ്പിൾ ഇല്ലെങ്കിൽ മാമ്പഴവും ഇതിൽ ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
Advertisment
- പൈനാപ്പിൾ
- മുന്തിരി- 1 കപ്പ്
- തേങ്ങ- 1 കപ്പ്
- പച്ചമുളക്- 2
- കടുക്- 1/4 ടേബിൾസ്പൂൺ
- ജീരകം- 1/4 ടേബിൾസ്പൂൺ
- ശർക്കര- 1 ടേബിൾസ്പൂൺ
- തൈര്- 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
- മുളകുപൊടി- 1/4 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- കറിവേപ്പില- ഒരു പിടി
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് കാൽ ഗ്ലാസ് വെള്ളം അതിലേയ്ക്ക് ഒഴിക്കാം.
- ഇതിലേയ്ക്ക് പൈനാപ്പിൾ കഷ്ണങ്ങളും, അൽപം ഉപ്പും, കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിളക്കി വേവിക്കാം.
- തിളച്ചു തുടങ്ങുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയത്, ജീരകവും, പച്ചമുളക് അരിഞ്ഞതും ചേർക്കാം. ഇത് ഒരു മിനിറ്റ് തിളപ്പിക്കാം.
- ശേഷം 1 മുതൽ ഒന്നര ടേബിൾസ്പൂൺ വരെ ശർക്കര പൊടിച്ചതു ചേർത്തിളക്കാം.
- ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്ത് അടുപ്പണയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ശേഷം വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
- ഈ താളിപ്പ് കറിയിലേയ്ക്ക് ഒഴിക്കാം. ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More:
Advertisment
- മധുരം ഉപേക്ഷിച്ചാലും ഇനി ലഡ്ഡു ആസ്വദിച്ചു കഴിക്കാം
- മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം
- കൊടും ചൂടിൽ കൂളാകാൻ രസകരമായൊരു മാമ്പഴം ലെസ്സി
- ഈ മുട്ട ബജ്ജി തയ്യാറാക്കാൻ എളുപ്പമാണ്
- അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ ഈ നുറുങ്ങു വിദ്യകൾ മതിയാകും
- ഒരു പിടി അവലുണ്ടെങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ 6 വിഭവങ്ങളും
- കിടിലൻ മസാല ചിക്കൻ തയ്യാറാക്കാം ഒരു തുള്ളി എണ്ണ ചേർക്കാതെ
- ഉരുളക്കിഴങ്ങു വേണ്ട, ഇനി വെജിറ്റബിൾ കട്ലറ്റ് ഇങ്ങനെയും തയ്യാറാക്കാം
- ടിഫിൻ ബോക്സിലേയ്ക്ക് ഇനി ഫ്രൂട്ട് കസ്റ്റാർഡും, ഇതാ ഒരു സിംപിൾ റെസിപ്പി
- കൃത്രിമ നിറമോ ക്രീമോ വേണ്ട, മാമ്പഴം ഒരെണ്ണം ഉണ്ടെങ്കിൽ ഇനി ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
- ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, ഇനി ഇടിയപ്പം ഇങ്ങനെ തയ്യാറാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.