/indian-express-malayalam/media/media_files/2024/11/18/LajzpW6raF8Y1PE7CD8D.jpeg)
അയല വറുത്തത്
സ്ഥിരമായിട്ടല്ലെങ്കിലും മലയാളിക്ക് ഊണിനൊപ്പം വല്ലപ്പോഴും മീൻ വറുത്തത് ഉണ്ടെങ്കിൽ കുശാലാണ്. മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും ചേർത്ത് വളരെ എളുപ്പത്തിൽ മീൻ വറുത്തെടുക്കാൻ സാധിക്കും.​ എന്നാൽ ആസ്വദിച്ച് രുചികരമായ ഫ്രൈ കഴിക്കണം എങ്കിൽ അതിൻ്റെ മസാലക്കൂട്ട് സ്പെഷ്യലാകണം. ഇനി അയല കിട്ടിയാൽ നാടൻ സ്റ്റൈലിൽ രുചികരമായി വറുത്തെടുത്തോളൂ. മീൻ വറുക്കുമ്പോൾ അടിയിൽ കരിഞ്ഞു പിടിക്കുകയോ ഉടയുകയോ ചെയ്യാതിരിക്കാൻ കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. കറിവേപ്പിലയ്ക്ക് മുകളിൽ മീൻ വച്ച് വറുത്തെടുത്താൽ മതിയാകും. ഷാലോ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മീൻ വറുത്തത് എത്രത്തോളം രുചികരമായി തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അയല- 500ഗ്രാം
- കുരുമുളക്- 1 ടേബിൾസ്പൂൺ
- കാശ്മീരിമുളകുപൊടി- 2 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെളുത്തുള്ളി- 4
- ഇഞ്ചി- ചെറിയ കഷ്ണം
- ചുവന്നുള്ളി- 3
- വാളൻപുളി- ആവശ്യത്തിന്
- വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
- കറിവേപ്പില- 1 പിടി
തയ്യാറാക്കുന്ന വിധം
- 500 ഗ്രാം അയല വൃത്തിയായി കഴുകി വരഞ്ഞെടുക്കാം.
- രണ്ടര ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, നാല് അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് ചുവന്നുള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ​ കുരുമുളക്, അൽപ്പം കറിവേപ്പല, ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള നാരങ്ങയും ചേർക്കാം.
- കുറച്ച് വെളിച്ചെണ്ണ അതിലേക്ക് ഒഴിച്ച് നന്നായി അരച്ചെടുത്തോളൂ.
- വൃത്തിയാക്കിയ മീനിലേക്ക് ചേർത്ത് പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കാം.
- അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
- അതിനു മുകളിലായി മൂന്നോ നാലോ തണ്ട് കറിവേപ്പിലയും വച്ചോളൂ.
- ശേഷം മസാല പുരട്ടിയ മീൻ കഷ്ണങ്ങൾ മുകളിൽ വയ്ക്കാം.
- ഒരു തേങ്ങയുടെ പകുതി ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് ചേർക്കാം.
- ഇരുവശങ്ങളും നന്നായി വെന്ത മീൻ പാനിൽ നിന്നും മാറ്റാം.
- ബാക്കി വന്ന എണ്ണയിൽ തേങ്ങാ കഷ്ണങ്ങൾ ഇളക്കി ചേർത്ത് മീനിനു മുകളിലായി വയ്ക്കാം. ചൂടോടെ തന്നെ ചോറിനൊപ്പം കഴിച്ചു നോക്കൂ.
Read More
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- മുട്ട പഴുങ്ങിയത് കഴിക്കാൻ മടിയാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ
- ഗോതമ്പ് ദോശ ഇനി കിടിലൻ രുചിയിൽ കഴിക്കാം
- ഇഷ്ടം പോലെ പാൻ കേക്ക് കഴിക്കാം, ഏത്തപ്പഴവും മുട്ടയും മതി
- ബാക്കി വന്ന ചപ്പാത്തിയും മുട്ടയും ഉണ്ടെങ്കിൽ എഗ് റോൾ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ കിടിലൻ​ മധുരക്കിഴങ്ങ് ഫ്രൈ
- റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല പത്തിരിയും ചുട്ടെടുക്കാം
- ഇത്തിരി എണ്ണയിൽ ഒത്തിരി പപ്പടം
- മുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായിമുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായി
- ഭക്ഷണം ഹെൽത്തിയാക്കാം; ഈ സാലഡ് റെസിപ്പി പരീക്ഷിച്ചോളൂ
- അരിയും ഉഴുന്നും കുതിർത്തു വയ്ക്കാതെ ദോശ ചുട്ടെടുക്കാം
- ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ മസാല ബോണ്ട ഇനി വീട്ടിൽ തയ്യാറാക്കാം
- ആരും കഴിക്കാൻ കൊതിക്കും ഈ വെണ്ടയ്ക്ക ഫ്രൈ
- ചായക്കൊപ്പം ചൂടൻ കട്ലറ്റ്, അതും നേന്ത്രപ്പഴം കൊണ്ട്
- എത്ര കഴിച്ചാലും മതി വരില്ല ഈ തക്കാളി സൂപ്പ്
- അരി കുതിർക്കേണ്ട; സൂപ്പർ രുചിയിൽ ഇൻസ്റ്റൻ്റ് അപ്പം ഉണ്ടാക്കാം
- പച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളംപച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളം
- ഗോതമ്പ് പൊടി നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റായി തയ്യാറാക്കാൻ ഒരു വിദ്യയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us