scorecardresearch

ഓർമ്മകൾ റീക്രിയേറ്റ് ചെയ്യാൻ എന്തു രസമാണ്; കൗതുകമുണർത്തും വീഡിയോയുമായി സൗഭാഗ്യ

അമ്മ താരകല്യാണിനൊപ്പമുള്ള തന്റെ കുട്ടിക്കാലചിത്രം ഒന്നു റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്, മകൾ സുധാപ്പുവിനെയും ചിത്രത്തിൽ കാണാം

അമ്മ താരകല്യാണിനൊപ്പമുള്ള തന്റെ കുട്ടിക്കാലചിത്രം ഒന്നു റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്, മകൾ സുധാപ്പുവിനെയും ചിത്രത്തിൽ കാണാം

author-image
Entertainment Desk
New Update
Sowbhagya Venkitesh Thara Kalyan Sudhapoo

നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്  സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Advertisment

ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിൽ സൗഭാഗ്യയും മകൾ സുദർശനയുമാണ് മോഡലുകൾ എന്നുമാത്രം.

പഴയ ചിത്രത്തിൽ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയിൽ. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകൾ സുദർശനയ്ക്കും സൗഭാഗ്യ നൽകിയിട്ടുണ്ട്. എന്തായാലും കൗതുകമുണർത്തുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മേക്കോവർ ഷൂട്ടിന്റെ വീഡിയോയും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്.

Advertisment

നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ  അരങ്ങേറ്റം കുറിച്ചത്.

ഡാൻസ് സ്കൂളിന്റെ നടത്തിപ്പും  യുട്യൂബ് വ്ലോ​ഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ.  സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ  അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ. 

Read More Entertainment Stories Here

Sowbhagya Venkitesh Thara Kalyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: