scorecardresearch

പ്രമുഖ നടന്‍ വലിയ തെറ്റിനാണ് തിരി കൊളുത്തിയത്; ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

" ആ നടൻ വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്"

" ആ നടൻ വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്"

author-image
Entertainment Desk
New Update
Listin Stephen

ലിസ്റ്റിൻ സ്റ്റീഫൻ

വെള്ളിയാഴ്ച, ദിലീപിന്റെ പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സിനിമാരംഗത്ത് ചർച്ചയാകുന്നത്. മലയാള സിനിമയിലെ  ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. പ്രമുഖ നടൻ ആരെന്നു വെളിപ്പെടുത്താതെയായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. 

Advertisment

‘‘മലയാളസിനിമയിൽ വന്നിട്ട് 10-15  വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും," ലിസ്റ്റിന്റെ വാക്കുകളിങ്ങനെ.

അതേസമയം, ആളാരാണെന്നും എന്താണ് യഥാർത്ഥ കാരണമെന്നും പറയാതെ ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ലിസ്റ്റിൻ എന്നാണ് പൊതുവെയുള്ള വിമർശനം.  ലിസ്റ്റിന്റെ ഈ പ്രസ്താവന, പുതിയ  സിനിമയുടെ പ്രമോഷന് വേണ്ടിയാണ് എന്ന രീതിയിലുള്ള  ചര്‍ച്ചകളും സജീവമാകുന്നുണ്ട്. എന്തായാലും, എന്താണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്ക് പിറകിലെ യഥാർത്ഥ കാരണമെന്ന് വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും പ്രേക്ഷകരും.

Read More

Advertisment
Listin Stephen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: