/indian-express-malayalam/media/media_files/2025/04/25/lksCz3c13Th6N0xwf2M7.jpg)
സന്തോഷ് വർക്കി
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പൊലീസ് കസ്റ്റഡിയിൽ. സിനിമ നടിമാരെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിലാണ് ആറാട്ടണ്ണനെ അറസ്റ്റു ചെയ്തത്. എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ ഒന്നിലേറെ നടിമാർ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സിനിമ നടിമാരെല്ലാം മോശം സ്വഭാവക്കാരാണെന്ന തരത്തിലായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം.
സന്തോഷ് വര്‍ക്കിക്കെതിരെ കഴിഞ്ഞ ദിവസം ചലച്ചിത്ര താരം ഉഷ ഹസീനയും പരാതി നൽകിയിരുന്നു. സന്തോഷ് വർക്കി, സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റ് പങ്കുവച്ചെന്നായിരുന്നു പരാതി. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാരെയെല്ലാം അവഹേളിക്കുന്ന തരത്തില്‍ നടത്തിയ ഈ പരാമർശങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു.
'മോഹൻലാൽ ആറാടുകയാണ്' എന്ന ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സിനിമാ റിവ്യൂകളിലൂടെയും ചലച്ചിത്ര താരങ്ങൾക്കെതിരായ മോശം പരാമർശങ്ങളിലൂടെയും നിരവധി തവണ ഇയാൾ വിമർശനം നേരിട്ടിട്ടുണ്ട്.
Read More
- മറവിക്കെതിരെ ഓര്‍മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാളചിത്രങ്ങൾ
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.