scorecardresearch

മറവി‍ക്കെതിരെ ഓര്‍മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്

Narivetta | വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Narivetta | വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

author-image
Entertainment Desk
New Update
Tovino Thomas Narivetta

ടൊവിനോ നരിവേട്ടയിൽ

ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ ഷൂട്ടിംഗ് പൂർത്തിയായി. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായ സന്തോഷം പങ്കിടുകയാണ് ടൊവിനോ. ചിത്രത്തിൽ വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ എത്തുന്നത്. 

Advertisment

"നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്... എടുത്തു വെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. 

നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട," ടൊവിനോ കുറിച്ചു. 

ടൊവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,  ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

Advertisment

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. 

Read More

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: