/indian-express-malayalam/media/media_files/2025/01/10/ziHOVZPT1L25iZaXA5OZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം.' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടുകയാണ്. രേഖാചിത്രത്തിൽ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.
ചിത്രത്തിൽ രണ്ടു ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു സുലേഖ അഭിനയിച്ചത്. എന്നാൽ എഡിറ്റിങ്ങിൽ ഈ ഭാഗം ഒഴിവാക്കിയിരുന്നു. ഇതറിയാതെ തന്റെ ആദ്യ ചിത്രം കാണാൻ ബന്ധുക്കൾക്കൊപ്പം സുലേഖ തിയേറ്ററിലെത്തി. തന്റെ സീനുകൾ സിനിമയിൽ ഇല്ലെന്ന് അറിഞ്ഞ സുലേഖ കരഞ്ഞുകൊണ്ടാണ് തിയേറ്ററിൽ നിന്നിറങ്ങിയത്.
ഇതറിഞ്ഞ ആസിഫ് അലി സുലേഖയെ കാണാനെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. 'ആകെ വിഷമമായി സോറി' എന്നു പറഞ്ഞുകൊണ്ടാണ് ആസിഫ് സുലേഖയ്ക്ക് അരികിലെത്തിയത്. മനപ്പൂർവ്വം സീൻ ഒഴിവാക്കിയതല്ലെന്നും അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കുമെന്നും ആസിഫ് പറഞ്ഞു.
"ആ സീനുകൾ എന്തു രസമായാണ് ചേച്ചി ചെയ്തത്. ചില സിനിമകളിൽ ദൈർഘ്യം പ്രശ്നമാകും. ചേച്ചി കരയുന്നത് അറിഞ്ഞ് ഞങ്ങൾക്ക് എല്ലാവർക്കും വിഷമമായി. ചേച്ചി ഇനി കരയരുത്," ആസിഫ് പറഞ്ഞു. ഇതിലും വലിയ ഭാഗ്യം ഇനി കിട്ടാനില്ലെന്നും ഇപ്പോൾ ഇരട്ടി സന്തോഷമായെന്നുമായിരുന്നു സുലേഖയുടെ പ്രതികരണം.
'ദ പ്രീസ്റ്റ്' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. അനശ്വര രാജൻ, രാമു സുനില്‍ , ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ ജയന്‍, ഭാമ അരുൺ , സിദ്ദിഖ് , ജഗദീഷ്,സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി,നിഷാന്ത് സാഗർ, പ്രേംപ്രകാശ്,ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, സെറിൻ ശിഹാബ് എന്നിവരും ചിത്രത്തിലുണ്ട്.
Read More
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്​റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.