scorecardresearch

രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു

ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശരാവില്ല എന്ന സൂചനയാണ് ആസിഫ് അലി പങ്കുവയ്ക്കുന്നത്. ആരാധകർ ഏറെ ആകാംക്ഷയിലാണ്.

ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശരാവില്ല എന്ന സൂചനയാണ് ആസിഫ് അലി പങ്കുവയ്ക്കുന്നത്. ആരാധകർ ഏറെ ആകാംക്ഷയിലാണ്.

author-image
Entertainment Desk
New Update
Asif ALI Mammootty

രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' തിയേറ്ററിലേ‌യ്‌ക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളു. ഏറെ ആകാംഷകൾ നിറച്ചിരിക്കുന്ന ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടോ? എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനൊരു വ്യക്തമായ മറുപടിയല്ലെങ്കിൽ കൂടിയും ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ഏറെ ചർച്ചാ വിഷയം. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ല എന്ന് ഞാൻ ഉറപ്പു തരുന്നു, ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് ആസിഫ് അലി കുറിച്ചിരിക്കുന്നത്. 

Advertisment

''രേഖാചിത്രം' എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശരാവില്ല എന്ന് ഞാൻ ഉറപ്പ്‌ തരുന്നു.'' എന്ന് ആസിഫ് അലി പറയുന്നു.

''നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നിൽക്കുന്ന ഈ രാത്രിയിൽ, നിങ്ങളെല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാൻ ഒരുപാട് സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെൻസ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞാൽ തീരുന്നതല്ല, എന്നാലും മമ്മൂക്ക - എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.'' എന്നാണ് ആസിഫ് അലി ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്. 

ചിത്രത്തിൻ്റെ ടീസർ വലിയ പ്രേക്ഷകപ്രീതി  നേടിയിരുന്നു. ആസിഫ് അലിയെ കൂടാതെ, അനശ്വര രാജൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഭാമ അരുൺ, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Read More

Advertisment
Asif Ali Mammootty Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: