scorecardresearch

'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി

കലോത്സവ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർത്ഥികൾക്ക് സൗജന്യമായി 'രേഖാചിത്രം' കാണാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു

കലോത്സവ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർത്ഥികൾക്ക് സൗജന്യമായി 'രേഖാചിത്രം' കാണാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു

author-image
Entertainment Desk
New Update
Asif Ali, State kalolsavam

ചിത്രം: ഫേസ്ബുക്ക്

കാൽനൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം തൃശൂർ ജില്ല സ്വന്തമാക്കി. 1008 പോയിന്റോടെയാണ് തൃശൂർ കിരീടം ചൂടിയത്. അവസാന നിമിഷംവരെ ആകാംഷ നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ വിജയം. 1007 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനവും 1003 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Advertisment

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ സിനിമ താരങ്ങളായ ആസിഫ് അലിയും ടോവിനൊ തോമസും മുഖ്യാഥിതികളായി പങ്കെടുത്തു. കലോത്സ വേദിയിൽ എത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഇന്നിവിടെ നിൽക്കാൻ സാധിച്ചത് സിനിമയെന്ന കല തന്ന എറ്റവും വലിയ ഭാഗ്യമാണെന്നും ആസിഫ് അലി പറഞ്ഞു.

കസേര പിടിച്ചിടാൻ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ലെന്നും, സ്കൂൾ കാലഘട്ടത്തിൽ ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആസിഫ് പറഞ്ഞു. 'ഇന്നിവിടെ വന്നു നിൽക്കുന്നത് കല എന്ന എന്റെ സിനിമ തന്ന വലിയ ഭാഗ്യമാണ്. വേറൊരു മേഖലയിലേക്ക് പോകുമ്പോൾ കലയെ നിങ്ങൾ കൈവിടരുത്. ജീവിതകാലം മുഴുവൻ കല നിങ്ങൾക്കൊപ്പമുണ്ടാകണം. ആ കലയാൽ നിങ്ങൾ ലോകം മുഴുവൻ അറിയപ്പെടണമെന്ന് ആശംസിക്കുന്നു,' ആസിഫ് അലി പറഞ്ഞു.

കലോത്സവ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർത്ഥികൾക്ക് സൗജന്യമായി 'രേഖാചിത്രം' എന്ന തന്റെ പുതിയ ചിത്രം കാണാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. വീണ്ടും ഒരു വേദിയിലോ, ഒപ്പം ഒരു സിനിമയിൽ ഭാഗമാകുന്നതു വരെയോ എല്ലാവരെയും കാത്തിരിക്കുന്നുവെന്നും ആസിഫ് പറഞ്ഞു.

Advertisment

Read More

School Kalotsavam Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: