scorecardresearch

എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: ഹണിറോസ്

"ഒരിക്കൽ കൂടി പറയുന്നു, സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരേ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു"

"ഒരിക്കൽ കൂടി പറയുന്നു, സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരേ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു"

author-image
Entertainment Desk
New Update
Honey Rose against social media  derogatory comments

ഹണി റോസ്

ദ്വയാർത്ഥ പ്രയോഗത്തിലൂടെ തന്നെ ഒരു വ്യക്തി മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് തുറന്നടിച്ച് ഞായറാഴ്ച നടി ഹണി റോസ് രംഗത്ത് എത്തിയിരുന്നു. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയിൽ ഹണി തന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തിയത്. 

Advertisment

ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യ അശ്ലീല പരാമർശങ്ങൾ നടത്തുന്നവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നടി. പുതിയ പോസ്റ്റിലാണ് ഹണി ഇക്കാര്യം വ്യക്തമാക്കിയത്. 

"ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

Advertisment

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable Restriction വരണം എന്നു ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. 

ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരേ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു,"

കഴിഞ്ഞ പോസ്റ്റിൽ, താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്ന ആൾക്കെതിരെയാണ് ഹണി തുറന്നടിച്ചത്.  പ്രസ്തുത വ്യക്തി ക്ഷണിച്ച ചില ചടങ്ങുകൾക്ക് പോകാൻ കഴിയാതിരുന്നതിന്റെ പ്രതികാരമെന്നോണമാണ്  ഇത്തരം നടപടികൾ തുടരുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിക്കുന്നു.  

'ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്,  അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല'.- സോഷ്യൽ മീഡിയോ പോസ്റ്റിൽ ഹണി റോസ് പറയുന്നു.

പ്രസ്തുത വ്യക്തി വീണ്ടും ഇതേനിലപാട് തുടർന്നാൽ നിയമപരമായി നേരിടുമെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

Read More

Actress Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: