/indian-express-malayalam/media/media_files/2025/01/05/4bO6iWj7lg5liD0QLFkL.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
എഴുപത്തിനാലാം പിറന്നാൾ മധുരത്തിലാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ. പതിനഞ്ച് വർഷം മുമ്പുണ്ടായ അപടത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാറർ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ 'സിബിഐ 5- ദി ബ്രെയ്ന്‍' എന്ന ചിത്രത്തില്‍ ചെറയൊരു വേഷത്തിൽ ജഗതി പ്രത്യക്ഷപ്പെട്ടിരുന്നു.
വലയിലെ ജഗതിയുട ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ കാണാത്ത രീതിയിൽ ഗംഭീര ലുക്കിലാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നടന്‍ അജുവര്‍ഗ്ഗീസ് ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് ഒരുങ്ങുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഉണ്ടാകുമെന്നാണ് വിവരം. അണ്ടർഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം.
Read More
- ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു; തുറന്നടിച്ച് ഹണി റോസ്
- 31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സൃഷ്ടിച്ച് പുഷ്പ 2
- മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപത്തിനാലാം പിറന്നാൾ
- വയലൻസിന് ബെഞ്ച് മാർക്കായി 'മാർക്കോ;' ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്
- അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; 'അമ്മ' എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ മതി: സുരേഷ് ഗോപി
- യാത്രകളിൽ പുതിയ കൂട്ട്; പോർഷെ സ്വന്തമാക്കി ചാക്കോച്ചൻ
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us