scorecardresearch

വയലൻസിന് ബെഞ്ച് മാർക്കായി 'മാർക്കോ;' ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്

ഉത്തരേന്ത്യയില്‍ 89 സ്ക്രീനുകളിൽ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് 1360 സ്‌ക്രീനുകളിലേക്ക് ഉയർന്നു

ഉത്തരേന്ത്യയില്‍ 89 സ്ക്രീനുകളിൽ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് 1360 സ്‌ക്രീനുകളിലേക്ക് ഉയർന്നു

author-image
Entertainment Desk
New Update
Marco, Unni Mukundan

ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ ചിത്രമാണ് "മാർക്കോ." മലയാളം കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രം, ബെഞ്ച് മാർക്ക് ആയെന്നാണ് ആരാധകർ പറയുന്നത്. കേരളത്തിനു പുറത്തും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

Advertisment

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ, ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിൽ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാർക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ൽ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രങ്ങളിൽ ഏഴാം സ്ഥാനത്താണ് മാർക്കോ ഉള്ളത്. 

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്. വൈകാതെ സിനിമ 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.

Advertisment

ഉത്തരേന്ത്യയില്‍ 89 സ്ക്രീനുകളിൽ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. തമിഴ് നാട്ടിലും മികച്ച വരവേൽപ്പാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. 'ബാഹുബലി'ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

Read More

Unni Mukundan Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: