scorecardresearch

ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി

ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അർച്ചന കവി. 10 വർഷങ്ങൾക്കു ശേഷമാണ് അർച്ചന ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്

ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അർച്ചന കവി. 10 വർഷങ്ങൾക്കു ശേഷമാണ് അർച്ചന ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Archana Kavi Divorce

Archana Kavi

10 വർഷങ്ങൾക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് നടി അർച്ചന കവി. ഇന്ന് തിയേറ്ററുകളിലെത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചനയുടെ തിരിച്ചുവരവ്. ചിത്രത്തിൽ ടൊവിനോ തോമസിന്റെ സഹോദരിയായാണ് അർച്ചന എത്തുന്നത്. ഡോ. ദേവിക ശങ്കർ എന്ന കഥാപാത്രമായി മുഴുനീളം ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ് അർച്ചന. 

Advertisment

ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ,  ഇത്രകാലം സിനിമയിൽ നിന്നും വിട്ടുനിന്നത് എന്തെന്ന ചോദ്യത്തിനു അർച്ചന പറഞ്ഞ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാനൊരു വിവാഹം കഴിച്ചു. പിന്നെ ഡിവോഴ്‌സ് നടന്നു. പിന്നെ ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ?" എന്നായിരുന്നു അര്‍ച്ചനയുടെ മറുപടി. 

ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ് അർച്ചന സിനിമയിലെത്തിയത്.  കുട്ടിമാളുവായി പ്രേക്ഷക മനസ്സിലിടം നേടിയ താരം പിന്നീട് 'മമ്മി ആൻഡ് മീ', 'ബെസ്റ്റ് ഓഫ് ലക്ക്', 'അഭിയും ഞാനും', 'ഹണി ബീ', 'പട്ടം പോലെ', 'നാടോടിമന്നൻ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

Advertisment

2015 ൽ സ്റ്റാൻഡ് ആപ്പ് കൊമേഡിയനായ അഭീഷിനെ വിവാഹം ചെയ്ത് മുംബൈയിലേക്ക് താമസം മാറിയ അർച്ചന പിന്നീട് യൂട്യൂബ് ചാനലുമായി ക്രിയേറ്റീവ് രംഗത്ത് സജീവമായി. 2021ൽ അഭീഷും അർച്ചനയും വിവാഹബന്ധം വേർപ്പെടുത്തി. അർച്ചനയുടെ ദീർഘകാല സുഹൃത്തായിരുന്നു അഭീഷ്.

മുൻപ് ധന്യ വർമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലും വിവാഹത്തെയും ഡിവോഴ്സിനെയും കുറിച്ച് അർച്ചന മനസ്സു തുറന്നിരുന്നു. ആവശ്യമെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്നായിരുന്നു അർച്ചന പറഞ്ഞത്. "എന്റെ പ്രായത്തിലുളള പലരും ഡിവോഴ്സിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് താൻ കല്യാണം കഴിക്കുന്നതെന്ന് ഒരാൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം."

അഭീഷുമായി പിരിയാൻ എന്താണ് കാരണം എന്ന ചോദ്യത്തിന് തങ്ങളും ആവശ്യങ്ങൾ വളരെ വ്യത്യസ്തമാണെന്നാണ് അർച്ചന മറുപടി നൽകിയത്. വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷ്, എന്നാൽ താൻ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണ് എന്നും അർച്ചന വ്യക്തമാക്കി. പരസ്പരമുളള പ്രശ്നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാൻ തീരുമാനിച്ചതെന്നും അർച്ചന പറഞ്ഞു.

ഐഡന്റിറ്റിയിലൂടെ തിരിച്ചുവരാനായതിലുള്ള സന്തോഷവും അർച്ചന പങ്കിട്ടു. ''പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേര്‍ഡ്‌സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കായിരിക്കും. അവരുടെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ അവർക്ക് നന്ദി പറയുന്നു."

Read More

Divorce Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: