scorecardresearch

അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ

സിനിമയില്‍ വരുന്നതിനു മുന്‍പു തന്നെ റാണയും ദുൽഖറും സുഹൃത്തുക്കളാണ്, അപൂർവ്വമായ ആ സൗഹൃദത്തിന്റെ കഥയിങ്ങനെ

സിനിമയില്‍ വരുന്നതിനു മുന്‍പു തന്നെ റാണയും ദുൽഖറും സുഹൃത്തുക്കളാണ്, അപൂർവ്വമായ ആ സൗഹൃദത്തിന്റെ കഥയിങ്ങനെ

author-image
Entertainment Desk
New Update
Rana Dq

ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബതി. സിനിമയ്ക്കും അപ്പുറമുള്ള സൗഹൃദമാണ് റാണയുമായി ഉള്ളതെന്ന് മുൻപ് ദുൽഖർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Advertisment

സിനിമയില്‍ വരുന്നതിനു മുന്‍പു തന്നെ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. നാഗചൈതന്യ വഴിയാണ് ആ സൗഹൃദം സംഭവിച്ചത്. നാഗചൈതന്യ ദുൽഖറിനൊപ്പം  ചെന്നൈയിലായിരുന്നു പഠിച്ചിരുന്നത്. നാഗചൈതന്യയുടെ ആത്മ മിത്രമായ റാണയെ ദുൽഖറും പരിചയപ്പെട്ടു, ഇരുവരും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. 

ആമസോൺ പ്രൈം വീഡിയോയുടെ റാണ ദഗ്ഗുബതി ഷോയിൽ ഇത്തവണ അതിഥിയായി എത്തിയത്  ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും ആയിരുന്നു. ഷോയ്ക്കിടയിൽ, റാണയുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ദുൽഖർ വാചാലനായി.

Dulquer Salmaan The Rana Daggubati Show

"ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നിങ്ങൾ എട്ടാം ക്ലാസിൽ ആയിരുന്നിരിക്കണം," എന്ന് ദുൽഖർ പറഞ്ഞു തുടങ്ങിയപ്പോൾ തന്റെ സ്വതസിദ്ധമായ നർമ്മത്തോടെ റാണ പറഞ്ഞത്,  “ഇല്ല, ഞാൻ രണ്ട് വർഷം തോറ്റിരുന്നു. ഞാൻ ആറിലോ മറ്റോ ആയിരുന്നിരിക്കണം!” എന്നാണ്. ഇരുവരുടെയും ദീർഘകാലസൗഹൃദത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ സംഭാഷണം. 

Advertisment

വിരാട പർവ്വത്തിൻ്റെ ചിത്രീകരണത്തിനിടെ റാണ കൊച്ചിയിലെ തൻ്റെ  വീട്ടിലെത്തിയതും ദുൽഖർ ഓർത്തെടുത്തു.  “അന്നാണ് അവൻ ആദ്യമായി വന്ന് എൻ്റെ ഉമ്മച്ചിയെ കാണുന്നത്. ഉമ്മച്ചിയ്ക്ക് റാണയെ ഇഷ്ടപ്പെട്ടു! റാണ ധാരാളം കഴിച്ചു, ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന കുട്ടികളെ ഉമ്മച്ചിയ്ക്ക് വലിയ ഇഷ്ടമാണ്. അവർക്കിടയിൽ അതൊരു ഇൻസ്റ്റന്റ് കണക്ഷനായിരുന്നു. ” 

Dulquer Salmaan The Rana Daggubati Show
 
ഇരുവരുടെയും സംഭാഷണം പിന്നീട് കരിയർ തിരഞ്ഞെടുപ്പുകളെ കുറിച്ചായി.  ലീഡറിലെ റാണയുടെ അരങ്ങേറ്റത്തെ "ധീരവും അതുല്യവുമായ തിരഞ്ഞെടുപ്പ്" എന്നാണ് ദുൽഖർ പ്രശംസിച്ചത്.  "റാണ താരപദവിയെ പിന്തുടരുന്നില്ല, പകരം ശ്രദ്ധേയമായ കഥകളും അവിസ്മരണീയമായ കഥാപാത്രങ്ങളും തിരയുന്നു, അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്."

അതേസമയം, വ്യത്യസ്‌തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ദുൽഖറിൻ്റെ വൈദഗ്ധ്യത്തെയും കഴിവിനെയുമാണ് റാണ അഭിനന്ദിച്ചത്, “ദുൽഖ് തൻ്റെ കരിയർ ആരംഭിച്ച നിമിഷം മുതൽ, അദ്ദേഹം എന്തെങ്കിലും സ്പെഷലായി ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കഥകളോടുള്ള അദ്ദേഹത്തിൻ്റെ സമീപനവും അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളും തെലുങ്ക് സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചു."

Dulquer Salmaan The Rana Daggubati Show

കാന്തയിലെ തങ്ങളുടെ സഹകരണത്തെക്കുറിച്ചും ഇരുവരും മനസ്സു തുറന്നു.  “വർഷങ്ങളായി ഈ ചിത്രം നിർമ്മാണത്തിലാണ്. ഞങ്ങൾക്കിടയിൽ അസാധാരണമായ എണ്ണമറ്റ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും പോലും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തുതന്നെയായാലും, ഞങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾ അതിനെ മറികടന്ന് മുന്നോട്ട് പോകും. ” റാണ പറഞ്ഞു.

“കാന്തയിൽ ഒരുമിച്ച് അഭിനയിക്കുന്നതും നിർമ്മാണത്തിൽ പങ്കാളിയാവുന്നതും അവിശ്വസനീയമായ ഒരു യാത്രയാണ്. ഞങ്ങൾ രണ്ടുപേരും മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഈ പ്രക്രിയ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു, ഈ സിനിമ ഞങ്ങളുടെ സൗഹൃദത്തിൻ്റെയും ഞങ്ങൾക്ക് സിനിമയോടുള്ള സ്നേഹത്തിൻ്റെയും തെളിവാണ്."

സ്പിരിറ്റ് മീഡിയയുടെ ബാനറിൽ റാണ ദഗ്ഗുബതി നിർമ്മിക്കുന്ന 'ദി റാണ ദഗ്ഗുബതി ഷോ'യിൽ ദുൽഖർ സൽമാൻ, നാഗ ചൈതന്യ അക്കിനേനി, സിദ്ധു ജോന്നലഗദ്ദ, ശ്രീലീല, നാനി, എസ്.എസ്. രാജമൗലി, റാം ഗോപാൽ വർമ്മ എന്നിവരുൾപ്പെടെയുള്ള ആവേശകരമായൊരു അതിഥി നിര തന്നെയുണ്ട്.   ദി റാണ ദഗ്ഗുബതി ഷോയുടെ ആറാമത്തെ എപ്പിസോഡ് ഡിസംബർ 28-ന് സ്ട്രീം ചെയ്യും. 

Read Here

Rana Daggubatti Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: