scorecardresearch

യാത്രകളിൽ പുതിയ കൂട്ട്; പോർഷെ സ്വന്തമാക്കി ചാക്കോച്ചൻ

പോർഷെയുടെ കയീൻ എസ്‌യുവിയാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത്

പോർഷെയുടെ കയീൻ എസ്‌യുവിയാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
 kunchacko Boban, porsche cayenne

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ചാക്കോച്ചൻ, ഏറെനാൾ ആരാധകരുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. റെമാന്റിക് വേഷങ്ങളിൽ നിന്ന് മാറിയ ചാക്കോച്ചന്റെ മാസ്സ് വേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 

Advertisment

യാത്രകളിൽ കൂട്ടായി പുത്തൻ പോർഷെ സ്വന്തമാക്കിയിരിക്കുകയാണ് വാഹന പ്രേമികൂടിയായ കുഞ്ചാക്കോ ബോബൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ കയീൻ എസ്‌യുവിയാണ് താരം ഗരാജിലെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് ചാക്കോച്ചൽ ഷോറൂമിൽ എത്തിയത്. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

1.81 കോടി മുതൽ 2.54 കോടി രൂപ വരെയാണ് പോർഷെ കയീൻ എസ്‌യുവിയുടെ വിവിധ വേരിയന്റുകളുടെ വില. 340 ബിഎച്ച്പി 3 ലിറ്റർ വി 6 ടർബോ എഞ്ചിനാണ് വാഹനത്തിനു കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 6 സെക്കൻഡുകൾ മാത്രമാണ് ഈ വാഹനത്തു വേണ്ടിവരുന്നത്. അതേസമയം, പരമാവധി വേഗത മണിക്കൂറിൽ 243 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Advertisment

അതേസമയം, കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം 'ബേബി ​ഗേൾ'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ലിസ്റ്റൻ സ്റ്റീഫനാണ്. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ആണ് നിർവഹിക്കുന്നത്. ട്രാഫിക്കിനു ശേഷം ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

Read More

Car Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: