scorecardresearch

മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപത്തിനാലാം പിറന്നാൾ

വിശേഷങ്ങൾക്കുമപ്പുറമാണ് മലയാളികൾക്ക് ജഗതി ശ്രീകുമാറെന്ന് നടൻ. ആ അതുല്യനടൻറ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് മലയാളികൾ

വിശേഷങ്ങൾക്കുമപ്പുറമാണ് മലയാളികൾക്ക് ജഗതി ശ്രീകുമാറെന്ന് നടൻ. ആ അതുല്യനടൻറ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് മലയാളികൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jagathy Sreekumar, Jagathy Sreeekumar Back to acting, Jagathy Advertisement, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ജഗതി ശ്രീകുമാർ

ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അയാൾ ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ അവാർഡുകൾ നിറഞ്ഞില്ലെങ്കിലും എത്രയോ നാളുകളായി പ്രേക്ഷകർ അദ്ദേഹത്തിന് ആ അംഗീകാരം നൽകി കഴിഞ്ഞു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാൾ മധുരം.

Advertisment

ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച നടൻ...കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റംവരെയും പോകുന്ന നടൻ...സിനിമ നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് ജനം ആവർത്തിച്ച് പറഞ്ഞ നാല് ദശകങ്ങൾക്കാണ് മലയാളി സാക്ഷ്യം വഹിച്ചത്. പതിനഞ്ച് വർഷം മുമ്പുണ്ടായ ഒരപകടം സിനിമയിൽ നിന്ന് ജഗതി ശ്രീകുമാറെന്ന് നടന് താത്കാലിക വിശ്രമം നൽകിയെങ്കിലും മലയാളികൾ കാത്തിരിപ്പിലാണ്.ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി...

1951 ജനുവരി അഞ്ചിന് നാടകാചാര്യൻ ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിൻറെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നും ബോട്ടണിയിൽ ബിരുദം.

jagathy sreekumar

Advertisment

കുടുംബത്തെ പോലും ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കേറി, അവിടെ മെഡിക്കൽ റെപ്രസൻറേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയർ ആർട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്.1973ൽ റിലീസ് ചെയ്ത ചട്ടമ്പികല്യാണിയായിരുന്നു ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറിൻറെ കലാജീവിതം വളർന്നു.

ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിട്ടുള്ളത്. ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് കൂടെ നിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവില്ല. ഓരോ ടേക്കിലും അയാൾ കഥാപാത്രത്തിലേക്ക് ആഴത്തിൽ കടന്നുചെന്നിരിക്കും.. അങ്ങനെയാണ് മലയാളിക്ക് മറക്കാനാവാത്ത അരശുംമൂട്ടിൽ അപ്പുക്കുട്ടനെയും ഒ.പി ഒളശയെയും പച്ചാളം ഭാസിയെയും കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയെയും കുമ്പിടിയെയുമൊക്കെ ലഭിക്കുന്നത്. 

1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ, 2011ൽ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങൾക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടെങ്കിലും അതിന് അർഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരിൽ നിന്നുണ്ടായിട്ടില്ലയെന്ന് ജഗതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സപ്തതി നിറവിൽ ജഗതി; പിറന്നാൾ ആഘോഷചിത്രങ്ങൾ
ജഗതി ഭാരയ്ക്കും മകനുമൊപ്പം

2012 മാർച്ച് 10ന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സിനിമാപ്രേമികൾ.

Read More

Jagathy Sreekumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: