scorecardresearch

ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു; തുറന്നടിച്ച് ഹണി റോസ്

വ്യക്തിയുടെ പേര് പറയാതെയാണ് സാമൂഹിക മാധ്യമത്തിലൂടെ നടിയുടെ ശക്തമായ ഭാഷയിൽ ഹണിയുടെ പ്രതികരണം

വ്യക്തിയുടെ പേര് പറയാതെയാണ് സാമൂഹിക മാധ്യമത്തിലൂടെ നടിയുടെ ശക്തമായ ഭാഷയിൽ ഹണിയുടെ പ്രതികരണം

author-image
Entertainment Desk
New Update
Honey Rose, Honey Rose temple tamil nadu, Honey Rose fan built a temple, Honey Rose latest photos

ഹണി റോസ്

ദ്വയാർത്ഥ പ്രയോഗത്തിലൂടെ തന്നെ ഒരു വ്യക്തി മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് തുറന്നടിച്ച് നടി ഹണി റോസ്. സാമൂഹിക മാധ്യമത്തിലൂടെയാണ് നടിയുടെ പരസ്യപ്രതികരണം. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയിൽ ഹണിയുടെ പ്രതികരണം. 

Advertisment

honeyrose fb

താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി റോസ് പറയുന്നു. പ്രസ്തുത വ്യക്തി ക്ഷണിച്ച ചില ചടങ്ങുകൾക്ക് പോകാൻ കഴിയാതിരുന്നതിന്റെ പ്രതികാരമെന്നോണമാണ്് ഇത്തരം നടപടികൾ തുടരുന്നതെന്നും ഹണി റോസ് വ്യക്തമാക്കുന്നു.പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിക്കുന്നു. 

'ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്,  അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല'.- സോഷ്യൽ മീഡിയോ പോസ്റ്റിൽ ഹണി റോസ് പറയുന്നു.

Advertisment

അതേസമയം, പ്രസ്തുത വ്യക്തി വീണ്ടും ഇതേനിലപാട് തുടർന്നാൽ നിയമപരമായി നേരിടുമെന്ന് ഹണി റോസ് വ്യക്തമാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 

Read More

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: