scorecardresearch

ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി

"താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു,"  ബോബി ചെമ്മണ്ണൂരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ് 

"താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു,"  ബോബി ചെമ്മണ്ണൂരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ് 

author-image
Entertainment Desk
New Update
Honey Rose filed complaint against Boby Chemmanur

അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് ഹണി പരാതി നല്‍കിയത്. 

"ബോബി ചെമ്മണ്ണൂർ, 

Advertisment

താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. 

താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും.

താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.

ഹണി റോസ് വർഗീസ്," 

Advertisment

പരാതി നൽകിയതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ ഹണി കുറിച്ചതിങ്ങനെ. 

കഴിഞ്ഞ ദിവസം, ദ്വയാർത്ഥ പ്രയോഗത്തിലൂടെ തന്നെ ഒരു വ്യക്തി മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ഹണി പരസ്യപ്രതികരണം നടത്തിയിരുന്നു. വ്യക്തിയുടെ പേര് പറയാതെയാണ് അന്ന് ഹണി പ്രതികരിച്ചത്. 

താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നും ഹണി പറഞ്ഞു. പ്രസ്തുത വ്യക്തി ക്ഷണിച്ച ചില ചടങ്ങുകൾക്ക് പോകാൻ കഴിയാതിരുന്നതിന്റെ പ്രതികാരമെന്നോണമാണ് ഇത്തരം നടപടികൾ തുടരുന്നതെന്നും ഹണി റോസ് വ്യക്തമാക്കി. ണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിച്ചു. 

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: