/indian-express-malayalam/media/media_files/2025/01/13/kBvaHhIjZTZSMJ95uDfn.jpg)
ചിത്രം: ഇൻസ്റ്റ്‌ഗ്രാം
ഒരു പതിവ് കുറ്റാന്വേഷണ സിനിമ എന്ന ധാരണ തിരുത്തി കുറിച്ച സിനിമ ആയിരുന്നു ജോഫിൻ ടി ചാക്കോയുടെ 'രേഖാചിത്രം'. തിരക്കഥയുടെ കരുത്തും അഭിനേതാക്കളുടെ കൃത്യതയും ഒത്തുചേർന്ന ചിത്രം തിയേറ്ററിൽ വൻ ആരാധക പിന്തുണയോടെയാണ് പ്രദർശനം തുടരുന്നത്. ആസിഫ് അലിയുടെ വിവേകും അനശ്വരയുടെ രേഖയും സിനിമയിൽ തിളങ്ങി നിൽക്കുന്നു.
സിനിമയിൽ അനശ്വരയുടെ ചില റിയാക്ഷൻസ് കൈവിട്ട് പോകുമായിരുന്നു, അത് വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തതെന്ന് നടൻ ആസിഫ് അലി പറയുകയുണ്ടായിരുന്നു. ''രേഖ പത്രോസിൻ്റെ മുഖം അളുകളുടെ മനസിലേയ്ക്ക് എത്തിയത് അനശ്വരയിലൂടെയാണ്. നടിയുടെ കാസ്റ്റിങ്ങ് ബ്രില്ല്യൻ്റ് ആയിരുന്നു'' ആസിഫ് വൺ റ്റു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/2025/01/13/yvBCT81rQvzg7X5IqLWz.jpg)
ആസിഫ് അലിക്കും അനശ്വര രാജനും ഒപ്പം ശക്തമായ കഥാപാത്രമായി മനോജ് കെ ജയനും എത്തുന്നുണ്ട്. ഇപ്പോഴിതാ അനശ്വര എന്ന നടി മലയാള സിനിമയ്ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നടൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറയുകയുണ്ടായി. സിനിമയുടെ നട്ടെല്ലാണ് അനശ്വര എന്നാണ് മനോജിൻ്റെ വാക്കുകൾ. മലയാള സിനിമയിൽ തന്നെ നിലനിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനശ്വര. മറ്റ് ഭാഷകളിലേയ്ക്ക് ചേക്കേറാൻ ശ്രമിക്കുന്ന നടിമാരുടെ സ്ഥാനത്ത് മലയാളത്തിൽ പുതിയ ആളുകൾ എത്തി തുടങ്ങും. എന്നാൽ അനശ്വരയുടെ കഥാപാത്രങ്ങൾ അവർക്കായി കാത്തിരിക്കും എന്ന് നടൻ പറയുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് നടൻ കൂട്ടിച്ചേർക്കുന്നു.
2017ൽ ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അഭിനയിച്ച 'തണ്ണീർമത്തൻ ദിനങ്ങൾ' ഏറെ ശ്രദ്ധയമായിരുന്നു. 'സൂപ്പർ ശരണ്യ', 'പ്രണയവിലാസം', 'നേര്', 'എബ്രഹാം ഓസ്ലർ', 'ഗുരുവായൂർ അമ്പനടയിൽ'.. തുടങ്ങി ഇപ്പോഴിതാ 'രേഖാചിത്ര'ത്തിലും, 'എന്ന് സ്വന്തം പുണ്യാളനിലും' എത്തി നിൽക്കുന്നു അനശ്വര.
Read More
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.