scorecardresearch

അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ

മമ്മൂട്ടി നായകനായ 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ജോഫിന്റെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് രേഖാചിത്രം

മമ്മൂട്ടി നായകനായ 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ജോഫിന്റെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് രേഖാചിത്രം

author-image
Entertainment Desk
New Update
Jofin T Chacko

ചിത്രം: ഫേസ്ബുക്ക്

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ഏറ്റവും പുതിയ സിനിമയാണ് 'രേഖാചിത്രം.' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി നായകനായ 'ദ പ്രീസ്റ്റി'നു ശേഷം ജോഫിന്റെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ സിനിമയാണ് രേഖാചിത്രം.

Advertisment

ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ജോഫിൻ സോഷ്യൽ മീഡിയിയൽ പങ്കുവച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛൻ നൽകിയ പിന്തുണയിലും ഉറപ്പിലുമാണ് താൻ സിനിമയിലെത്തിയതെന്നും, രേഖാചിത്രം കാണാൻ അച്ഛൻ ഇന്നില്ലെന്നും ജോഫിൻ കുറിച്ചു.

"2012, 13 കാലം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോൾ, അതിനെ അറിയുന്നവർ മുഴുവൻ എതിർത്തപ്പോൾ, തിയേറ്ററിൽ പോയി സിനിമ പോലും കാണാത്ത നാട്ടിൽ എല്ലായിടത്തും കർക്കശക്കാരനായ അദ്ധ്യാപകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച. എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, സിനിമ എന്താണെന്ന് എനിക്ക് അറിയില്ല, ആ ലോകത്തെ പറ്റി കേൾക്കുന്നതും അത്ര നല്ലതല്ല പക്ഷെ നിന്റെ ആഗ്രഹത്തിന് കുറിച്ചു കാലം ശ്രമിക്കുക.

ഒന്നും നടന്നില്ലെങ്കിൽ വിടുക, അടുത്ത പരിപാടി നോക്കുക. നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത്. നിനക്ക് സാമ്പത്തിക പ്രശ്ങ്ങൾ ഞാൻ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല. ഈ ഒരു ഉറപ്പിലാണ് ഞാൻ കൊച്ചിയിലേക്കും സിനിമയിലേക്കും വരുന്നത്. ആദ്യ സിനിമക്ക് ശേഷം ഉണ്ടായ നാലു വർഷത്തെ ഒരു ഗ്യാപ്പ് ആച്ചക്ക് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു.

Advertisment

രേഖാചിത്രത്തിന്റെ തിരക്കഥ വായിക്കാൻ കൊടുത്തിരുന്നു, പക്ഷെ അത് നടക്കാനുള്ള ബുദ്ധിമുട്ടിൽ ആച്ചക്ക് വിഷമം ഉണ്ടായത് കൊണ്ടോ എന്തോ അത് വായിച്ചില്ല. അങ്ങനെ എല്ലാം ഓക്കേ ആയി, സിനിമ തുടങ്ങാൻ നിൽക്കുന്ന സമയത്ത്, ആസിക്കയും ഞങ്ങളും സ്ക്രിപ്റ്റ് വായനക്ക് വേണ്ടി ഇരുന്ന ദിവസത്തെ രാത്രിയിൽ ഒന്നും പറയാതെ ആച്ച പോയി. കഴിഞ്ഞ ഫെബ്രുവരി 14ന്. എന്റെ സിനിമ ആച്ച കണ്ടില്ല. ഈ അഭിപ്രായങ്ങൾ കേൾക്കാൻ ആച്ച നിന്നില്ല പക്ഷെ ഈ വിജയവും ഈ സിനിമയും ഞാൻ ആച്ചക്ക് സമർപ്പിക്കുകയാണ്," ജോഫിൻ ഫോസ്ബുക്കിൽ കുറിച്ചു.

Read More

Asif Ali Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: